|    Jul 20 Thu, 2017 10:22 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ മന്ത്രിയുടെ മൊബൈല്‍ ആപ്പ്

Published : 23rd July 2016 | Posted By: SMR

ആലുവ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ നേരെയാക്കാന്‍ മൊബൈല്‍ ആപ്പുമായി മന്ത്രി കെ ടി ജലീല്‍.
ജീവനക്കാര്‍ക്കെതിരായ ആക്ഷേപങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് മന്ത്രിക്ക് നേരിട്ട് നിരീക്ഷിക്കാവുന്ന വിധത്തില്‍ പ്രത്യേക സോഫ്ട് വെയറും മൊബൈല്‍ ആപ്പും ഒരുക്കുന്നത്. സപ്തംബര്‍ ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവുമെന്ന് മന്ത്രി കെ ടി ജലീല്‍ ആലുവയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പൊതുജനങ്ങളോട് മോശമായി പെരുമാറുന്നതും കൈക്കൂലിയുമെല്ലാം ജീവനക്കാര്‍ക്കെതിരായ ആക്ഷേപങ്ങളാണ്.
ഓഫിസുകളില്‍ ജോലിക്ക് വൈകിയെത്തുന്ന ജീവനക്കാരുമുണ്ട്. ജനങ്ങളോട് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണം. ഏതെങ്കിലും സമയത്ത് ഓഫിസില്‍ വന്നുപോവുന്ന നടപടിയും അനുവദിക്കില്ല. ഇക്കാര്യങ്ങളെല്ലാം തന്നെ നേരിട്ടറിയിക്കാമെന്നും മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക