|    Dec 19 Wed, 2018 12:30 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ല: ചെന്നിത്തല

Published : 19th May 2018 | Posted By: kasim kzm

തിരുവനന്തപുരം: അധികാരത്തിലേറി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ തകര്‍ത്തെറിഞ്ഞ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോ ണ്‍മെന്റ് ഹൗസില്‍  ഇടതുപക്ഷസര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തയ്യാറാക്കിയ ‘എല്ലാം തകര്‍ത്തെറിഞ്ഞ് രണ്ടുവര്‍ഷം’’ എന്ന പുസ്തകം ഉമ്മന്‍ചാണ്ടി മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ച  ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ  സാമ്പത്തിക മേഖല  പൂര്‍ണമായും  തകര്‍ന്നു. ഇരുപത്തിനാല് മാസം കൊണ്ട് 25 രാഷട്രീയ കൊലപാതകങ്ങളാണ് കേരളത്തില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss