|    Dec 17 Mon, 2018 10:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജനങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം

Published : 25th November 2018 | Posted By: kasim kzm

അയോധ്യ: അയോധ്യ സംഘര്‍ഷഭൂമിയാക്കാനുള്ള വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ശിവസേന സംഘടനകളുടെ നീക്കത്തിനെതിരേ ബാബരി കേസില്‍ കക്ഷി ചേര്‍ന്ന് ശ്രദ്ധയാകര്‍ഷിച്ച ഹാഷിം അന്‍സാരിയുടെ മകന്‍ ഇഖ്ബാല്‍ അന്‍സാരി. അയോധ്യയിലെ നിലവിലെ സുരക്ഷാ സന്നാഹങ്ങളില്‍ പൂര്‍ണ തൃപ്തിയുണ്ട്. എന്നാല്‍, വിഎച്ച്പി, ശിവസേനാ നേതാക്കളുടെ നീക്കത്തില്‍ ദുരൂഹതയുണ്ട്.
വന്‍ ജനാവലിയുമായി അയോധ്യയിലേക്കെത്തുന്ന ഈ സംഘടനാ നേതാക്കളുടെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്. ബാബരി മസ്ജിദ് നിലനിന്നിരുന്നിടത്ത് പ്രാര്‍ഥന നടത്തുമെന്നാണ് ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ പറയുന്നത്.
അയോധ്യയില്‍ രാമക്ഷേത്രം ഉടനെ നിര്‍മിക്കണമെന്നാണ് വിഎച്ച്പി ആവശ്യപ്പെടുന്നത്. ഇതെല്ലാം ദുരുദ്ദേശ്യത്തോടെയാണ്. വിഷയത്തില്‍ എന്തെങ്കിലും ചെയ്യണമന്നാണവരുടെ ആഗ്രഹമെങ്കില്‍ അവര്‍ ഡല്‍ഹിയിലേക്കും ലഖ്‌നോയിലേക്കുമാണ് പോവേണ്ടത്. യുപി വിധാന്‍സഭയും ഡല്‍ഹിയിലെ പാര്‍ലമെന്റും ഖരാവോ ചെയ്യാനാണവര്‍ ശ്രമിക്കേണ്ടത്.
അയോധ്യയിലെ ജനങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം- ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു. അതേസമയം അയോധ്യയില്‍ ആദിത്യനാഥ് സര്‍ക്കാര്‍ ഒരുക്കിയ കനത്ത സുരക്ഷയെ അന്‍സാരി പ്രശംസിച്ചു. കനത്ത പോലിസ് സന്നാഹവും ഡ്രോണ്‍ കാമറയും അടക്കമുള്ള സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. പ്രശ്‌നങ്ങളുണ്ടാവാതെ നോക്കാന്‍ സര്‍ക്കാരിനാവുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും അന്‍സാരി കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss