|    Jul 20 Fri, 2018 8:03 am
FLASH NEWS

ജനങ്ങളെ മദ്യത്തില്‍ മുക്കിക്കൊല്ലുന്ന നയത്തിന് കോര്‍പറേഷന്‍ പിന്തുണ

Published : 23rd September 2017 | Posted By: fsq

 

കോഴിക്കോട്: നാടെങ്ങും മദ്യമൊഴിക്കുന്ന സര്‍ക്കാര്‍ മദ്യനയത്തില്‍ പ്രതിഷേധിച്ച് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ യുഡിഎഫ് അവതരിപ്പിച്ച പ്രമേയം സിപിഎം അംഗങ്ങള്‍ വോട്ടിനിട്ട് തള്ളി. പ്രതിപക്ഷനേതാവ് അഡ്വ. പി എം സുരേഷ്ബാബുവാണ് പ്രമേയം അവതരിപ്പിച്ചത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രികക്ക് വിരുദ്ധമായി മദ്യനയത്തില്‍ ജനദ്രോഹപരമായ മാറ്റം വരുത്തിയ കേരള സര്‍ക്കാരിന്റെ നടപടിയെ അപലപിക്കുന്നതായിരുന്നു പ്രമേയം. യുഡിഎഫ് ആവിഷ്‌കരിച്ച മദ്യനയത്തെ പൂര്‍ണമായും ഇല്ലാതാക്കുന്ന നടപടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് അഡ്വ. പിഎം സുരേഷ്ബാബു കുറ്റപ്പെടുത്തി. അടച്ചുപൂട്ടിയ മദ്യഷാപ്പുകള്‍ വീണ്ടും തുറക്കാന്‍ അവസരം ഉണ്ടാക്കിയ സര്‍ക്കാര്‍ വളര്‍ന്നുവരുന്ന തലമുറയോട് യാതൊരുവിധ നീതിയും പുലര്‍ത്തിയിട്ടില്ലെന്ന് പ്രമേയാവതാരകന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നയം തിരുത്തണമെന്നും ആവശ്യപ്പെട്ടു. യുഡിഎഫ്  ഭരണകാലത്ത് കേരളത്തിന്റെ മദ്യനയം മാതൃകയായിരുന്നു. മദ്യനിരോധനമായിരുന്നു ലക്ഷ്യം. എന്നാല്‍ ഇത് തകര്‍ക്കുകയാണ് എല്‍ഡിഎഫ് ചെയ്തതെന്ന് പ്രതിപക്ഷ ഉപനേതാവ് സി അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. ഓരോ വര്‍ഷവും 10 ശതമാനം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച യുഡിഎഫിന്റെ മദ്യനയം തകര്‍ക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്തതെന്ന് വിദ്യാബാലകൃഷ്ണന്‍ പറഞ്ഞു. മദ്യലോബിയില്‍ നിന്ന് അച്ചാരം വാങ്ങിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഷാപ്പുകള്‍ അനുവദിക്കുന്നതില്‍ നഗരസഭക്കുള്ള അധികാരംപോലും സര്‍ക്കാര്‍ എടുത്തുമാറ്റിയെന്നും കെ ടി ബീരാന്‍കോയ പറഞ്ഞു. കെവി ബാബുരാജ്, എം രാധാകൃഷ്ണന്‍, ബിജെപി കൗണ്‍സില്‍ പാര്‍ട്ടി നേതാവ് നമ്പിടി നാരായണന്‍, പ്രശാന്ത് ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രമേയം അംഗീകരിക്കണമെന്ന യുഡിഎഫ് ആവശ്യം ഇടതുമുന്നണി നിരാകരിച്ചു. പ്രമേയം പിന്നീട്് വോട്ടിനിട്ട് തള്ളി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss