|    Oct 20 Fri, 2017 3:39 am
Home   >  Todays Paper  >  Page 5  >  

ജനങ്ങളെ ഭീഷണിപ്പെടുത്തി ബിജെപി പണം പിരിക്കുന്നു

Published : 6th August 2017 | Posted By: fsq

 

തിരുവനന്തപുരം: ഗുണ്ടായിസത്തിലൂടെ ജനങ്ങളെ ഭീഷണിപ്പെടുത്തി ബിജെപി വ്യാപകമായി പണപ്പിരിവ് നടത്തുകയാണ് എന്നതിന്റെ തെളിവാണ് ചവറയില്‍ ഒരു ബിസിനസുകാരനെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വ്യാജ രസീത് ഉപയോഗിച്ച് ബിജെപി നേതാക്കള്‍ പണപ്പിരിവ് നടത്തുന്നുവെന്ന പരാതി നേരത്തേതന്നെ ഉയര്‍ന്നിരുന്നതാണ്. ഇപ്പോള്‍ പുറത്തുവന്ന ശബ്ദരേഖ തെളിയിക്കുന്നത് അവര്‍ ഗുണ്ടാപിരിവും നടത്തുകയാണെന്നാണ്. ചോദിച്ച പണം കൊടുത്തില്ലെങ്കില്‍ വച്ചേക്കില്ലെന്ന് പറഞ്ഞത് പാര്‍ട്ടി ജില്ലാകമ്മിറ്റി അംഗം തന്നെയാണ്. മെഡിക്കല്‍ കോളജിന് അനുമതി നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയതിന്റെ കഥകള്‍ കഴിഞ്ഞ ആഴ്ചകളിലാണ് പുറത്തുവന്നത്. ഇതിന് പുറമെ ഹവാല ഇടപാട്, ഭീഷണി, ജോലി തട്ടിപ്പ് തുടങ്ങി ബിജെപി നേതാക്കള്‍ നടത്തുന്ന അതിക്രമങ്ങളുടെ കഥകള്‍ ഒന്നൊന്നായി പുറത്ത്‌വരുകയാണ്. ബിജെപി നാടിനുതന്നെ ഭീഷണിയായിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക