|    Mar 30 Thu, 2017 8:34 am
FLASH NEWS

ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഘപരിവാരത്തിന് ഭരണകൂടത്തിന്റെ ഒത്താശ: കാജാ ഹുസയ്ന്‍

Published : 8th October 2016 | Posted By: Abbasali tf

ഗുരുവായൂര്‍: ഭരണകൂടത്തിന്റ ഒത്താശയോടെ സംഘപരിവാരം രാജ്യത്ത് മതത്തിന്റെയും ജാതിയുടെയും വര്‍ണത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതായി എസ്ഡിപിഐ സംസ്ഥാന സമിതിയംഗം കാജാ ഹുസയ്ന്‍.  ‘വര്‍ഗീയ ശക്തികള്‍ക്കെതിരേ നമ്മളൊന്നിക്കുക’ എന്ന സന്ദേശവുമായി രാജ്യവ്യാപകമായി നടക്കുന്ന കാംപയിന്റെ ഭാഗമായി എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗുരുവായൂരില്‍ സംഘടിപ്പിച്ച മതേതര ഇന്ത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസ്റ്റ് ശക്തികള്‍ ഉയര്‍ത്തിവിട്ട അസഹിഷ്ണുത പൗര സ്വാതന്ത്ര്യത്തെയും മതേതരത്വത്തെയും ഇല്ലാതാക്കുകയാണ്. ഇതിനെതിരേ മതേതര ചേരികള്‍ ഒന്നിച്ച് നില്‍ക്കുമ്പോഴാണ് രാജ്യത്ത് ഐക്യത്തിന്റെയും സമത്വത്തിന്റെയും പാലം തീര്‍ക്കാന്‍ കഴിയുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഗുരുവായൂര്‍ കിഴക്കേനടയില്‍ നിന്നും ആരംഭിച്ച റാലി പടിഞ്ഞാറെ നടയില്‍ സമാപിച്ചു.ദലിത് വോയ്‌സ് മലയാളം മുന്‍ എഡിറ്റര്‍ വി ഷംസുദ്ദീന്‍, കേരള ജനതാപാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി എ കുട്ടപ്പന്‍, ഡിഎച്ച്ആര്‍എം സംസ്ഥാന സമിതിയംഗം ശശി അഞ്ഞൂര്‍, അംബേദ്കര്‍ സ്മാരക സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ എ കെ സന്തോഷ്, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഇ എം ലത്തീഫ്, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് ആര്‍ വി ഷഫീര്‍, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ബി കെ ഹുസയ്ന്‍ തങ്ങള്‍, സെക്രട്ടറിമാരായ ദിലീഫ് അബ്ദുല്‍ ഖാദര്‍, എ സുബ്രഹ്്മണ്യന്‍, ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് അഷറഫ് വടക്കൂട്ട്, ഹസ്സന്‍ ചങ്ങരംകുളം, ടി കെ മുകുന്ദന്‍ പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day