|    Jun 21 Thu, 2018 3:52 pm
FLASH NEWS

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതില്‍ കേന്ദ്രവും കേരളവും മല്‍സരിക്കുന്നു: ഉമ്മന്‍ചാണ്ടി

Published : 21st January 2017 | Posted By: fsq

 

കണ്ണൂര്‍: ജനക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എങ്ങനെയാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടത് എന്ന കാര്യത്തി ല്‍ മല്‍സരിക്കുകയാണെന്നു മു ന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് വടക്കേ മലബാര്‍ മേഖലാ യോഗം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാറിന്റെ കറന്‍സി നിരോധനം കൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ നാളെ, നാളെ ശരിയാവും എന്ന് നരേന്ദ്രമോദി പറഞ്ഞ് ജനങ്ങളെ കളിയാക്കുന്നു. എല്ലാം ശരിയാകൂം എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് എല്ലാം ശരിയാക്കി തുടങ്ങി. കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയര്‍മാന്‍ പ്രഫ. എ ഡി മുസ്തഫ, കെ സി ജോസഫ് എന്‍എല്‍എ, കെ പി മോഹനന്‍, അബ്ദുല്‍ ഖാദര്‍ മൗലവി, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി തുടങ്ങിയവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss