|    Oct 19 Fri, 2018 2:01 pm
FLASH NEWS

ജനങ്ങളെ പട്ടിണിക്കിടുന്നതില്‍ മോദിയും പിണറായിയും ഒരേ പാതയില്‍: ചെന്നിത്തല

Published : 10th January 2017 | Posted By: fsq

 

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങളെ ഒരേ പാതയില്‍ നയിച്ച് ദാരിദ്ര്യത്തിലേക്ക് തള്ളി വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എറണാകുളം ആര്‍ബിഐയിലേക്ക് നടത്തിയ പട്ടിണി മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി നോട്ട് പിന്‍വലിച്ച് ജനങ്ങളെ അരാജകത്വത്തിലേക്ക് നയിച്ചപ്പോള്‍ കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ അരി ഇല്ലാതാക്കി പട്ടിണിയിലേക്ക് തള്ളിയിട്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നോട്ട് പിന്‍വലിക്കലിന്റെ ദുരന്തഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണ്. നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് സാധനങ്ങളുടെ വില വര്‍ധിച്ചു. നിക്ഷേപം കുറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങി.മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നോട്ട് നിരോധിച്ചാലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ കേന്ദ്രത്തെ ധരിപ്പിച്ചിരുന്നതാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ആലോചനയില്ലാതെ മോദിയെടുത്ത ഭ്രാന്തന്‍ നടപടിയാണ് നോട്ട് പിന്‍വലിക്കലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിന് ശേഷം ആര്‍ബിഐ 63 തീരുമാനങ്ങളാണ് എടുത്തത്. 135 സര്‍ക്കുലറുകള്‍ ഇറക്കി. ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെയും മറ്റുള്ളവരെയും വിളിച്ച് വരുത്തി വിശദീകരണം ചോദിക്കുവാനുള്ള പിഎസി അധ്യക്ഷന്‍ പ്രഫ. കെ വി തോമസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍ബിഐയുടെ തീരുമാനം ആരുടെ നിര്‍ദേശ പ്രകാരം ആയിരുന്നുവെന്ന് ജനം അറിയട്ടെയെന്നും അതിന് പിഎസി തീരുമാനം ഗുണകരമാവുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആശാ സനല്‍ അധ്യക്ഷത വഹിച്ചു. പിഎസി ചെയര്‍മാന്‍ പ്രഫ. കെ വി തോമസ് എം പി, കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എംഎല്‍എ, എംഎല്‍എമാരായ ഹൈബി ഈഡന്‍, അന്‍വര്‍സാദത്ത്, മേയര്‍ സൗമിനി ജയിന്‍, ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ്, മുന്‍ ഡിസിസി പ്രസിഡന്റ് വി ജെ പൗലോസ്, വല്‍സല പ്രസന്നകുമാര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൊച്ചുത്രേസ്യാ ജോയി, ലാലി ജോഫിന്‍, മുന്‍ എംഎല്‍എ ജോസഫ് വാഴക്കന്‍, ജോസഫ് ആന്റണി, ലിസി ജോര്‍ജ്, ഡിസിസി ഭാരവാഹികളായ അഡ്വ. അബ്ദുല്‍മുത്തലിബ്, മുഹമ്മദ് ഷിയാസ്, ഐ കെ രാജു, സൈബ സാജുദ്ദീന്‍, വാഹിദ ഷരീഫ്   സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss