|    Jul 16 Mon, 2018 2:34 pm
FLASH NEWS

ജനങ്ങളെ കൊള്ളയടിക്കുന്നത് എസ്ബിഐ അവസാനിപ്പിക്കണം : നാഷണല്‍ ലേബര്‍ യൂനിയന്‍

Published : 19th September 2017 | Posted By: fsq

 

കരുനാഗപ്പള്ളി: ജനങ്ങളെ കൊള്ളയടിക്കുന്നത് എസ്ബിഐ അവസാനിപ്പിക്കണമെന്ന് നാഷണല്‍ ലേബര്‍ യൂനിയന്‍ കൊല്ലം ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കുടുംബശ്രീ, തൊഴിലുറപ്പ് ജോലികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായാണ് സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ ആയിരം രൂപ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ഈടാക്കുകയാണ്. ഈ കൊള്ള അവസാനിപ്പിക്കണം. ഇത്തരം കൊള്ളരുതായ്മയ്‌ക്കെതിരേ നാഷണല്‍ ലേബര്‍ യൂനിയന്‍ പ്രക്ഷോഭം സംഘടിപ്പിക്കും.കൊല്ലം ജില്ലാ കണ്‍വന്‍ഷന്‍ ഐഎന്‍എല്‍ ദേശീയ ട്രഷറര്‍ ഡോ. എഎ അമീന്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ ലേബര്‍ യൂനിയന്‍ ജില്ലാ പ്രസിഡന്റ് യു എ സലാം അധ്യക്ഷത വഹിച്ചു. എന്‍എല്‍യു സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ പടുപ്പ് മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ ലേബര്‍ യൂനിയന്‍ മെംബര്‍ഷിപ്പ് വിതരണം സംസ്ഥാന പ്രസിഡന്റ് എ ടി മുസ്തഫയും, എന്‍വൈഎല്‍ ദേശീയ കണ്‍വീനര്‍ ഫാദില്‍ അമീന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. ഇബ്രാഹിം വയനാട്, എ എം ഷെരീഫ്, സാലിഹ് ആലപ്പുഴ, കണ്ണാടിയില്‍ നസീര്‍, അബ്ദുല്‍ സലാം അല്‍ഹന, ഹുസൈന്‍ഹാജി, സുലൈമാന്‍കുഞ്ഞ് എരിയപുരം, സെഞ്ച്വറി നിസാര്‍, സൈനുദ്ദീന്‍ ആദിനാട്, നാഷണല്‍ യൂത്ത് ലീഗ് കണ്‍വീനര്‍മാരായ ഷഫീഖ് വെറ്റമുക്ക്, ആഷിഖ് കോഴിക്കോട്, അനസ്സ്, നാഷണല്‍ വുമന്‍സ് ലീഗ് മണ്ഡലം പ്രസിഡന്റ് റസീന നിയാസ് എന്നിവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss