ജനങ്ങളെ ആക്രമിക്കുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി
Published : 7th April 2018 | Posted By: kasim kzm
തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു ജനങ്ങളെ ആക്രമിച്ചു കീഴടക്കി ഭൂമി പിടിച്ചെടുക്കുക എന്ന നയമാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നു വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.
വികസനത്തിന്റെ പേര് പറഞ്ഞ് ഏകാധിപത്യ രീതിയില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. മതിയായ നഷ്ടപരിഹാരം കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങള്‍ക്ക് നല്കി 30 മീറ്ററില്‍ നാലുവരിപ്പാത വികസിപ്പിക്കുകയാണ് വേണ്ടത്. ജനങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടുപോയാല്‍ പശ്ചിമ ബംഗാളിന്റെയും ത്രിപുരയുടെയും ഗതിയാവും കേരളത്തിലും സിപിഎമ്മിനുണ്ടാവുകയെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.