|    Aug 17 Thu, 2017 11:20 am
FLASH NEWS

ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കാന്‍ സിപിഎമ്മും ബിജെപിയും മല്‍സരിക്കുന്നു: ഉമ്മന്‍ചാണ്ടി

Published : 3rd August 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: കേരളത്തിലെ സാധാരണ ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ബിജെപിയും പരസ്പരം മല്‍സരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ടൗണ്‍ ബൂത്ത് കമ്മിറ്റി നടത്തിയ ഇന്ദിര ജന്മശതാബ്ദി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 14 മാസത്തിലെ ഇടതു ഭരണത്തില്‍ 18 രാഷ്ട്രീയ കൊലപാതങ്ങള്‍ ഉണ്ടായി. രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ നിഷ്ഠുരമായി കൊലപ്പെടുത്തുന്നത് പൈശാചികമാണ്. ഇത് ആരു നടത്തിയാലും അംഗീകരിക്കാനാവില്ല. കേന്ദ്രത്തില്‍ മോദിയും കേരളത്തില്‍ പിണറായിയും സ്വന്തം താല്‍പര്യങ്ങളാണ് നടപ്പാക്കുന്നത്. മോദി സര്‍ക്കാര്‍ സബ്‌സിഡി വെട്ടിക്കുറച്ച് സ്വകാര്യ കുത്തകള്‍ക്ക് വേണ്ടി പാവങ്ങളെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഡ് പ്രസിഡന്റ്് നായിഫ് ഫൈസിയുടെ അധ്യക്ഷതയില്‍ കെപിസിസി സെക്രട്ടറി പി എ സലീം മുഖ്യ പ്രഭാഷണം നടത്തി.ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ,ജനറല്‍ സെക്രട്ടറിമാരായ അഡ്വ.പി എ ഷെമീര്‍ ,റോണി കെ ബേബി, പ്രകാശ് പുളിക്കന്‍ ,ബ്ലോക്ക് പ്രസിഡന്റ്  ബാബു ജോസഫ് റോയി കപ്പലുമാക്കല്‍, ബേബി വട്ടക്കാട്ട്, ഒ എം ഷാജി ,രാജന്‍ പെരുമ്പക്കാട്,ടി എസ് ലത്തീഫ് , ബിനു മറ്റക്കര,മാത്യു കുളങ്ങര, എം കെ ഷെമീര്‍, കെ എസ് ഷിനാസ്, അബീസ് ടി ഇസ്മായില്‍,മുഹമ്മദ് നൈസാം, ഫസിലി കോട്ട വാതുക്കല്‍, പി എ താജു,സുനു മുത്തിയപാറ, ഇ എസ് സജി, ഷാജി ആനിത്തോട്ടം, അബ്ദുല്‍ ഫത്താഹ്, സക്കീര്‍ കട്ടുപ്പാറ, സുജിത് ബീമാസ് ,നദീര്‍ മുഹമ്മദ്,നുബിന്‍ അന്‍ഫല്‍ ,മുബീന നൂര്‍ മുഹമ്മദ്, ഷാജി പെരുന്നേപറമ്പില്‍ ,റസിലി ആനിത്തോട്ടം,ടി എസ് നിസു ,സിബു ദേവസ്യ, രഞ്ജു തോമസ്, പി ജീരാജ്,ബി ജയചന്ദ്രന്‍ ,ഷെജി പാറക്കല്‍ പി എസ് ഹാഷി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക