|    Jan 18 Wed, 2017 7:20 am
FLASH NEWS

ജനങ്ങളുടെ മനോഭാവം മാറാതെ മാലിന്യസംസ്‌കരണം ശരിയായി നടക്കില്ല: ഡോ. കെ വാസുകി

Published : 26th September 2016 | Posted By: SMR

കോഴിക്കോട്: ജനങ്ങളുടെ മനോഭാവത്തിനു മാറ്റം വന്നാല്‍ മാത്രമേ മാലിന്യ സംസ്‌കരണം ശരിയായ രീതിയില്‍ നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ വാസുകി.
കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം സംഘടിപ്പിച്ച ഖരമാലിന്യ സംസ്‌കരണ പദ്ധതിയുടെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.  ഇതിനായി സംസ്ഥാനമൊട്ടാകെ നവംബര്‍ ഒന്ന് മുതല്‍ ബോധവല്‍ക്കരണ പദ്ധതികള്‍ തുടങ്ങും.  മാലിന്യപ്രശ്‌നം പരിഹരിക്കാനാവാത്തത്  സാങ്കേതികതയുടെ പോരായ്മയോ ഭരണകൂടത്തിന്റെ അലംഭാവമോ സാമ്പത്തിക പരാധീനതയോ അല്ല. നമ്മുടെ മനോഭാവവും സംസ്‌കാരവും ശീലങ്ങളുമാണ്. ഇത് മാറാതെ മുന്നേറാന്‍ കഴിയില്ല. ജനങ്ങളുടെ മനോഭാവം മാറാന്‍ വളരെക്കാലം കാത്തിരിക്കേണ്ടിവരും വാസുകി പറഞ്ഞു.
മാലിന്യസംസ്‌കരണം ശരിയായി നടക്കാത്ത സ്ഥലങ്ങളില്‍ 22 മാരക രോഗങ്ങള്‍ ഉണ്ടാവുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടത്തെല്‍. അതില്‍ ഏറ്റവും പ്രധാനം കാന്‍സറാണ്. കേരളത്തില്‍ കാന്‍സര്‍ വന്‍തോതില്‍ വര്‍ധിച്ചതിന് ഇതും ഒരു കാരണമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചാല്‍ മാത്രമല്ല അവ വലിച്ചെറിഞ്ഞാലും കാന്‍സര്‍ വരും. ഏറ്റവും കൂടുതല്‍ ഖരമാലിന്യങ്ങള്‍ കത്തിക്കുന്നത് കേരളത്തിലാണെും  മാലിന്യ സംസ്‌കരണത്തിന് വികസിത രാജ്യങ്ങളുടെ ആധുനിക ടെക്‌നോളജികള്‍ വരുമെന്ന് കാത്തിരിക്കുന്നത് ശുദ്ധ മണ്ടത്തരമാണ് അവര്‍ കൂട്ടിച്ചേര്‍ത്തു.
നമ്മുടെ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ പരാജയമാവാന്‍ കാരണം നമ്മളോരോരുത്തരുമാണ്. ഡിസ്‌പോസിബിള്‍ സംസ്‌കാരം വന്നതാണ് മാലിന്യപ്രശ്‌നം ഇത്രയേറെ രൂക്ഷമായത്.  മാലിന്യ സംസ്‌കരണത്തിന് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ വാര്‍ഡുകള്‍ തോറും വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരണ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചതായും അവര്‍ പറഞ്ഞു. പരിപാടി കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക