|    Jan 18 Wed, 2017 3:07 am
FLASH NEWS

ജനങ്ങളുടെ കാവലാളായി തുടരും- വിഎസ് അച്ചുതാനന്ദന്‍

Published : 21st May 2016 | Posted By: sdq

vs

തിരുവനന്തപുരം: താന്‍ ജനങ്ങളുടെ കാവലാളായി തുടരുമെന്ന് വിഎസ് അച്ചുതാനന്ദന്‍. തന്നെ കാണാന്‍ ജനങ്ങള്‍ക്ക് ആലപ്പുഴയിലേക്ക് വരേണ്ടി വരില്ല. താന്‍ തിരുവനന്തപുരത്ത് തന്നെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ജനം വിശ്വസിക്കില്ലെന്നും വിഎസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നെ അറിയുന്നവര്‍ക്ക് അക്കാര്യം ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കുംഭക്കോണങ്ങള്‍  പുറത്തുകൊണ്ടുവരുമെന്നും വിഎസ് വ്യക്തമാക്കി.

നേരത്തെ, വിഎസ്സിന്റെ ഔദ്യോഗിക വസതിയില്‍ എത്തി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ വിഎസ്സുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിണറായിക്കൊപ്പം പാര്‍ട്ടി ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഎസ്സിനെ സന്ദര്‍ശിച്ചു. വിഎസിന്റെ ഉപദേശം തേടാനാണ് എത്തിയത്. വിഎസില്‍ നിന്ന് പലകാര്യങ്ങളും പഠിക്കാനുണ്ടെന്ന് പിണറായി  പറഞ്ഞു. അത് ഭരണത്തിന് ഗുണകരമാവുമെന്നും കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 235 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക