|    Feb 24 Fri, 2017 12:39 am

ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി സഹകരണമേഖല മുന്നോട്ടു പോവും: മന്ത്രി

Published : 7th November 2016 | Posted By: SMR

പട്ടാമ്പി:  സഹകരണ മേഖല ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി എസി മൊയ്തീന്‍.പട്ടാമ്പി താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക  ഗ്രാമ വികസന ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്കനുകൂലമായി പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
സഹകരണ പ്രസ്ഥാനങ്ങളെ പ്രയോജന പെടുത്തി പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും അതിലൂടെ 1 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒാരോ പ്രദേശത്തെയും വിഭവങ്ങളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ 10 പേര്‍ക്കെങ്കിലും തൊഴില്‍ ന ല്‍കാന്‍ കഴിയുന്ന സംരംഭങ്ങള്‍ പ്രാഥമിക ബാങ്കുകള്‍ ഏറ്റെടുത്ത് നടത്തണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനാവശ്യമായ പ്രാഥമിക ബാങ്കുകളെയും ബാങ്കിങ് സംവിധാനത്തെയും സഹകരണ മേഖലയെയും പ്രാപ്തമാക്കാനുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം കൊടുത്തു വരുകയാണെന്നുംഅത് നമ്മുടെ സാമൂഹിക വികാസത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ബാങ്ക് പ്രസിഡന്റ്പി മമ്മിക്കുട്ടി അധ്യക്ഷനായി. മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ കംപ്യൂട്ടര്‍ സ്വീച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് വിസോളമന്‍ അലക്‌സ് ആദ്യ നിക്ഷേപം സ്വീകരിച്ചു. പിഡിസി ബാങ്ക് എക്‌സി. ഡയറക്ടര്‍ പിഎന്‍ മോഹനന്‍ വായ്പാ വിതരണം നടത്തി. ബാങ്ക് മുന്‍ പ്രസി. എന്‍ ഉണ്ണികൃഷ്ണന്‍, പി എസ്‌സി ബി മുന്‍ പ്രസി. സി എം നീലകണ്ഠന്‍, റെയ്ഡ്‌കോ ഡയറക്ടര്‍ കെ ബി സുഭാഷ്, തൃത്താല എജ്യുക്കേഷനല്‍ സൊസൈറ്റി പ്രസി. വി കെ ചന്ദ്രന്‍ ,പട്ടാമ്പി ബ്ലോക്ക് ഭവന നിര്‍മാണ സംഘം പ്രസി. പി സി വാസു, ഷൊര്‍ണ്ണൂര്‍ അര്‍ബ്ബന്‍ ബാങ്ക് വൈസ് പ്രസിഡന്റ് എ വി സുരേഷ്, സഹകരണ ജോ. രജിസ്ട്രാര്‍ എം കെ ബാബു, സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് ജന. മാനേജര്‍ അപര്‍ണ്ണ പ്രതാപ്, മുന്‍ ബാങ്ക് പ്രസി. പി പ്രഭാകരന്‍, താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂനിയന്‍ മുന്‍ ചെയര്‍മാന്‍ സി അച്ചുതന്‍, പട്ടാമ്പി നഗരസഭ കൗണ്‍സിലര്‍ സുന്ദരന്‍ കുട്ടി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എന്‍ പി വിനയകുമാര്‍, പി എം വാസുദേവന്‍, പി ടി മുഹമ്മദ്, അഡ്വ.പി മനോജ്, ഒറ്റപ്പാലം താലൂക്ക് കാര്‍ഷിക വികസന ബാങ്ക് സെക്രട്ടറി ടി.എന്‍ ദേവദാസ്, പട്ടാമ്പി സൗഹൃദ കോര്‍ണര്‍ പ്രസിഡന്റ് നരേന്ദ്രനാഥ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക