|    Jan 20 Sat, 2018 10:51 pm
FLASH NEWS
Home   >  News now   >  

ജനക്കൂട്ടം പോലിസ് സ്റ്റേഷന്‍ ആക്രമിച്ചു

Published : 1st August 2016 | Posted By: sdq

സൂറത്ത്: ലൗജിഹാദിന്റെ പേരില്‍ മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിക്കുന്നതില്‍ രോഷാകുലരായ ജനക്കൂട്ടം പോലിസ് സ്റ്റേഷന്‍ ആക്രമിച്ചു.  വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് 200ഓളം പേര്‍  ഗുജറാത്തിലെ ലിംബായത് പോലിസ്  സ്റ്റേഷനില്‍ ഇരച്ചുകയറിയത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു. സ്റ്റേഷന്‍ ആക്രമിച്ച ജനക്കൂട്ടത്തിനെതിരേയും കേസുണ്ട്. എന്നാല്‍, ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ലിംബായത് പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ബി എം പാര്‍മര്‍ അറിയിച്ചു. വീഡിയോ പ്രചരിപ്പിച്ചവരെ പിടികൂടാന്‍ പോലിസ് ശ്രമം തുടങ്ങി.  രണ്ടു യുവാക്കളെ മൂന്നുപേര്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ വാട്‌സ്ആപ്പില്‍ വൈറലായിട്ടുണ്ട്. ഇത്തരം വീഡിയോ എന്തിനാണ് നിര്‍മിച്ചതെന്ന് അന്വേഷിച്ചുവരുകയാണെന്ന് പോലിസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day