|    Sep 26 Wed, 2018 8:09 pm
FLASH NEWS
Home   >  Kerala   >  

ജനകീയ ഹര്‍ത്താല്‍: പോലീസ് വേട്ടക്കെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

Published : 30th April 2018 | Posted By: mi.ptk

മലപ്പുറത്ത് കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തുനിന്ന് ആരംഭിച്ച എസ്ഡിപിഐ മാര്‍ച്ച്.

മലപ്പുറം:  ആര്‍എസ്എസ് പൈശാചികതയ്‌ക്കെതിരേ തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്തും ഏപ്രില്‍ 16നു നടന്ന ജനകീയ ഹര്‍ത്താലിന്റെ മറവില്‍ നിരപരാധികള്‍ക്കു നേരെയുള്ള പോലിസ് വേട്ടക്കെതിരേയും എസ്ഡിപിഐ ഇന്നു സംസ്ഥാന വ്യാപക പ്രതിഷേധദിനം ആചരിച്ചു. വിവിധ ജില്ലകളിലെ എസ്പി ഓഫീസുകളിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. മലപ്പുറം എസ്പി ഓഫീസിലേക്കുള്ള  മാര്‍ച്ചിന് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി നേതൃത്വം നല്‍കി.

മലപ്പുറത്ത് കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തുനിന്ന് ആരംഭിച്ച എസ്ഡിപിഐ മാര്‍ച്ചില്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി സംസാരിക്കുന്നു.

വൈകീട്ട് നാലുമണിക്ക് കോഴിക്കോട്ട് പ്രതിഷേധ റാലിയും സംഘടിപ്പിക്കും. കോഴിക്കോട് സ്‌റ്റേഡിയം പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി മുതലക്കുളത്ത് സമാപിക്കും.

കണ്ണൂരില്‍ നടന്ന എസ്ഡിപിഐ മാര്‍ച്ച്

 

തിരുവനന്തപുരത്ത് നടന്ന എസ്ഡിപിഐ മാര്‍ച്ച്

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss