|    Dec 16 Sat, 2017 1:16 am
FLASH NEWS
Home   >  Kerala   >  

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം: അജ്മല്‍ ഇസ്മായീല്‍

Published : 15th March 2017 | Posted By: G.A.G

 

കോഴിക്കോട് : ജനവാസ മേഖലകളിലൂടെ കടന്നുപോകുന്ന ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരേ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രദേശവാസികള്‍ നടത്തുന്ന ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യാമോഹമാണെന്നും എസ്.ഡി.പി.ഐ ജനപക്ഷത്ത് നിലയുറപ്പിച്ച പാര്‍ട്ടിയാണെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ ചെയ്തതെന്നും എസ്.ഡി.പി.ഐ ജനറല്‍ സെക്രട്ടറി അജ്്മല്‍ ഇസ്്മായില്‍.

AJMAL-ISMAIL-SDPI

ജനങ്ങളുടെ ജീവിതത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുന്ന ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരേ സ്വാഭാവികമായും ജനങ്ങളില്‍ നിന്ന് ഉയരുന്ന സംശയങ്ങള്‍ക്കു പോലും കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനോ ഗെയില്‍ ഉദ്യോഗസ്ഥര്‍ക്കോ സാധിക്കുന്നില്ല. കേരളത്തിലെ ഇന്ധനക്ഷാമത്തിനും സാമ്പത്തിക പുരോഗതിക്കും കാരണമാകുമെന്ന് പറയുന്ന ഗെയില്‍ പദ്ധതി ഒട്ടും സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അടുത്തിടെ സീമാന്ധ്രയില്‍ നടന്നതടക്കമുള്ള പൈപ്പ് ലൈന്‍ പൊട്ടിത്തെറിയെ കുറിച്ച് മൗനം പാലിക്കുകയാണ്. ജനവാസ കേന്ദ്രമല്ലാതിരുന്നിട്ടും 19 പേര്‍ സീമാന്ധ്രയില്‍ മരണപ്പെട്ടു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഇത്തരം സ്‌ഫോടനങ്ങള്‍ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല. അതിനാല്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുക സ്വാഭാവികമാണ്.
നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിന്റെ ഫലമായി പോലിസ് പീഢനങ്ങള്‍ക്ക് വിധേയനായ മുഖ്യമന്ത്രിയില്‍ നിന്ന് ഇങ്ങനെയൊരു പ്രസ്താവന വരാന്‍ പാടില്ലായിരുന്നു. ശക്തമായ സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്ന പുതുതലമുറയെ പോലിസിനെ ഉപയോഗിച്ച് കൊണ്ട് പിന്തിരിപ്പിക്കാന്‍ സാധിക്കില്ലെന്നത് മുഖ്യമന്ത്രി ഓര്‍ക്കുന്നത് നല്ലതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക