|    Apr 25 Wed, 2018 10:04 pm
FLASH NEWS

ജനകീയ വിചാരണ യാത്ര ഇന്ന് പീരുമേട് മണ്ഡലത്തില്‍

Published : 6th January 2018 | Posted By: kasim kzm

കുമളി: സര്‍ക്കാര്‍ ഭൂമി കയ്യേറിയ ജോയ്‌സ് ജോര്‍ജ്‌നെ എംപിക്കെതിരെ നിയമ നടപടി സ്വീകരിക്കരിണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന ജനകീയ വിചാരണ യാത്ര ഇന്ന് പീരുമേട് നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ 9 മണിക്ക് കുമളിയില്‍ നിന്ന് ആരംഭിക്കുന്ന പര്യടനം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എസ് അശോകന്‍ ഉദ്ഘാടനം ചെയ്യും. ഡിസിസി സെക്രട്ടറി സേനാപതി വേണു മുഖ്യ പ്രഭാഷണം നടത്തും. യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം എം വര്‍ഗ്ഗീസ്, ബിജോ മാണി, ബിജു ദാനിയേല്‍ സംസാരിക്കും., റോബിന്‍ കാരക്കാട്ടില്‍, സനൂപ് പുതുപ്പറമ്പില്‍ സംസാരിക്കും. നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങും. 10ന് വണ്ടിപ്പെരിയാര്‍, 11ന് പാമ്പനാര്‍, 12ന് മുപ്പത്തഞ്ചാംമൈല്‍, 2ന് ഏലപ്പാറ, 3ന് ഉപ്പുതറ, 4ന് മേരികുളം തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി വൈകിട്ട് 5ന് അണക്കരയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി ജനല്‍ സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍ എക്സ്സ് എം.എല്‍.എ ഉദ്ഘടനം ചെയ്യും. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഷാഫി പറമ്പില്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss