ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് റാഡോ ടയേഴ്സിന് സ്റ്റോപ്പ് മെമ്മോ
Published : 21st March 2017 | Posted By: fsq
കോതമംഗലം: ജനകീയ പ്രതിഷേധത്തെതുടര്‍ന്ന് നെല്ലിക്കുഴി നങ്ങേലിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന റാഡോ ടയേഴ്സ് അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ട് നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്കി. നാളുകളായി കമ്പനിക്കെതിരേ നാട്ടുകാര്‍ പ്രതിഷേധത്തിലായിരുന്നു. ഇവിടെ നിന്നുള്ള മലിന ജലം തൊട്ടടുത്തുള്ള തോട്ടിലേക്ക് ഒഴുക്കിവിടുകയാണ്. ഇതുമൂലം പരിസരത്തുള്ള നിരവധി ആളുകള്‍ കുടിവെള്ളത്തിനും കുളിക്കുന്നതിനും മറ്റ് കൃഷിയാവശ്യത്തിനും ഉപയോഗിക്കുന്ന ജലസ്രോതസ്സുകള്‍ മലിനമാക്കുന്നതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ കമ്പനിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കൂടാതെ കമ്പനിയിലുള്ള അസംസ്കൃത വസ്തുക്കള്‍ പരിസരത്ത് കുന്നുകൂട്ടി ഇടുന്നതിനെതുടര്ന്ന് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. കമ്പനിയില്‍നിന്നും പുറംതള്ളുന്ന വിശപ്പുകയും മാറാരോഗങ്ങള്‍ക്ക് കാരണമാവുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനെതുടര്‍ന്ന് ഇന്നലെ രാവിലെ സംഘടിച്ചെത്തിയ നാട്ടുകാര്‍ കമ്പനിയുടെ കവാടത്തിനു മുന്നില്‍ പ്രതിഷേധ സമരം ആരംഭിക്കുകയായിരുന്നു.
സമരത്തെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തി വസ്തുതകള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നതിന് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.