|    Sep 26 Wed, 2018 5:58 pm
FLASH NEWS

ജനകീയ പ്രതിഷേധം : ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പ്രവൃത്തി താല്‍ക്കാലികമായി നിര്‍ത്തി

Published : 5th October 2017 | Posted By: fsq

 

പുത്തനത്താണി: മരവട്ടത്ത് ഗെയില്‍ വാതക പൈപ്പ് ലൈന്‍  പ്രവൃത്തി പ്രതിഷേധത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തി. ഗ്രെയ്‌സ് വാലി കോളജിനടുത്താണ് ഗെയില്‍ വാതക പൈപ്പ് ലൈനിലുള്ള ഗ്രേഡ് പ്രവര്‍ത്തി ആരംഭിച്ചെങ്കിലും നാട്ടുകാരുടെയും  ജന പ്രതിനിധികളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് താല്‍കാലികമായി നിര്‍ത്തിവച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വന്‍ പോലിസ് സന്നാഹത്തോടെ എത്തിയ ഗെയില്‍ അധികൃതര്‍ പൈപ്പ് ലൈന്‍ പോകുന്ന സ്ഥലങ്ങളിലൂടെ മാര്‍ക്ക് ചെയ്തിരുന്നു. ഇന്നലെ ഈ സ്ഥലങ്ങള്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് നിരത്തുകയുമായിരുന്നു. ഇതേ തുടര്‍ന്ന് പരിസര വാസികളും  പൊന്‍മള പഞ്ചായത്ത് പ്രസിഡന്റ് കെ പി മൊയ്തീന്‍,സ്ഥിര സമിതി അധ്യക്ഷന്മാരായ വി കെ മുസ്തഫ, നാരായണന്‍കുട്ടി, മെമ്പര്‍ മണി, ഫൈസല്‍ ബ്ലോക്ക് മെമ്പര്‍ പി വി ആയിശു, മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ പി മൊയ്തീന്‍കുട്ടി എന്നിവരും  നാട്ടുകാരും ചേര്‍ന്ന്  പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അധികൃതര്‍ പ്രവര്‍ത്തി നിര്‍ത്തിവെക്കാന്‍  തയ്യാറായില്ല. ഇതിനെ  തുടര്‍ന്ന് ജനപ്രതിനിധികള്‍ ജില്ലാ കലക്ടര്‍ അമിത് മീണയുമായി ബന്ധപ്പെട്ടതോടെ  താല്‍ക്കാലികമായി പ്രവര്‍ത്തി നിര്‍ത്തി വെക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss