|    Jan 24 Tue, 2017 2:26 am

ജനകീയ പ്രതിരോധ സംഗമം: അഞ്ചുലക്ഷം ഒപ്പുകള്‍ ശേഖരിക്കും

Published : 5th October 2016 | Posted By: Abbasali tf

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തോട്് അധികൃതര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് എസ്‌വൈഎസ് ആഭിമുഖ്യത്തില്‍ നടത്തുന്ന ജനകീയ പ്രതിരോധ സംഗമങ്ങളിലൂടെ അഞ്ച് ലക്ഷം ഒപ്പുകള്‍ ശേഖരിക്കും. 1187 യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലും തുടര്‍ന്ന് 115 സര്‍ക്കിളുകളില്‍ നടക്കുന്ന ജനകീയ പ്രതിരോധ സംഗമങ്ങളിലുമാണ് ഒപ്പുകള്‍ സമാഹരിക്കുക. സാമൂഹിക രാഷ്ട്രീയ സന്നദ്ധ യുവജന രംഗത്തെ പ്രമുഖര്‍ക്കു പുറമെ വിവിധ പ്രവാസി കൂട്ടായ്മകളും പ്രതിരോധ സംഗമത്തില്‍ പങ്കാളികളാകും.2015 ഏപ്രില്‍ 30 വരെ യുണ്ടായിരുന്ന സ്റ്റാറ്റസ്‌കോ നിലനിര്‍ത്തുക, ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് നിലനിര്‍ത്തുക, സീസണ്‍ നിരക്ക് കൊള്ള അവസാനിപ്പിക്കുക,വലിയ വിമാന സര്‍വ്വീസുകള്‍ പുനസ്ഥാപിക്കുക, വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നവം മൂന്നിന് നടക്കുന്ന വിമാനത്താവള മാര്‍ച്ചിനു മുന്നോടിയായാണു സര്‍ക്കിള്‍ ജനകീയ പ്രതിരോധ സംഗമങ്ങള്‍. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി സമാഹരിച്ച ഭീമ ഹരജി കേന്ദ്ര സിവില്‍ വ്യാമയാന മന്ത്രിക്ക് സമര്‍പ്പിക്കും.വദീസലാമില്‍ നടന്ന പ്രഭാഷക സംഗമം ജില്ലാ ജനറല്‍ സെക്രട്ടറി എം അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സീതിക്കോയ തങ്ങള്‍,കെ പി ജമാല്‍, വി പി എം ബശീര്‍ പറവന്നൂര്‍, അബ്ദുറഹീം കരുവള്ളി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക