|    Feb 19 Mon, 2018 11:44 pm
FLASH NEWS

ജനകീയ പ്രക്ഷോഭം ഭയന്ന് നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവച്ചു

Published : 20th December 2017 | Posted By: kasim kzm

അരീക്കോട്: നിര്‍ദിഷ്ട കൊച്ചി – മംഗലാപുരം വാതക പൈപ്പ് ലൈന്‍ ജനവാസ മേഖലയില്‍ നിന്ന് മാറ്റി സ്ഥാപിക്കുകയും, ഇരകളുടെ ആശങ്കയകറ്റി മാന്യമായ നഷ്ട പരിഹാരം ഉറപ്പ് വരുത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ 80 ദിവസമായി നടക്കുന്ന എരഞ്ഞിമാവ് ഗെയില്‍ വിരുദ്ധ സമരത്തിന്റെ തുടര്‍ച്ചയെന്നോളം പദ്ധതി പ്രദേശമായ നെല്ലിക്കാപറമ്പില്‍ നിന്നും  കാലത്തു 10 മണിക്ക് നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന കാരകുറ്റി റോഡിലേക്ക്  ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍  പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ഇരകളും മാര്‍ച്ചില്‍ പങ്കെടുത്തു. സര്‍വസന്നാഹങ്ങളുമായെത്തിയ പോലിസ് നിര്‍മാണ സ്ഥലത്തുവച്ചു മാര്‍ച്ച് തടഞ്ഞു. ജനകീയ പ്രക്ഷോഭം ഭയന്ന് ജെസിബി, ഹിറ്റാച്ചി ഉള്‍പ്പെടെയുള്ള  നിര്‍മാണ ഉപകരണങ്ങള്‍ സൈറ്റില്‍ നിന്നും മാറ്റുകയും നിര്‍മാണ പ്രവര്‍ത്തി നിര്‍ത്തിവക്കുകയും ചെയ്തു. സമരഭൂമിയില്‍ നടന്ന പ്രതിഷേധ പൊതുസമ്മേളനം എം ഐ ഷാനവാസ് എംപി ഉദ്ഘടനം ചെയ്തു. ജനകീയ സമരത്തെ അടിച്ചൊതുക്കാനാണ് ഭാവമെങ്കില്‍ പാര്‍ലിമെന്റ് വരെ സ്തംഭിപ്പിക്കുന്നതിലേക്കു കാര്യങ്ങള്‍ എത്തിക്കും. ഗെയിലിനു കാവല്‍ നില്‍ക്കുന്ന പോലിസുകാരുടെ നാലില്‍ ഒന്നെങ്കിലും ഉണ്ടെങ്കില്‍ ഓഖി ദുരന്തത്തില്‍ പെട്ടവരെ രക്ഷിക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എരഞ്ഞിമാവ് സമര സമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍ അധ്യക്ഷത വഹിച്ചു.കോഴിക്കോട,് മലപ്പുറം ജില്ലകളില്‍ പ്രാദേശിക തലത്തില്‍ ഇതിനകം ഉയര്‍ന്ന് വന്ന സമരപന്തലുകള്‍ക്കു കീഴില്‍ ഒരുമിച്ച് കൂടിയ ഗെയില്‍ ഇരകളും, ജനപ്രതിനിധികളും, രാഷ്ട്രിയ നേതൃത്വവും സാംസ്‌കാരിക പ്രവര്‍ത്തകരും, പൊതുജനങ്ങളും മാര്‍ച്ചില്‍ അണിനിരന്നു. കെ എം ഷാജി എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഗെയില്‍ വിഷയം ചര്‍ച്ചക്ക് കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളില്‍ ഒരു വികസനപദ്ധതി നടപ്പിലാക്കുമ്പോള്‍ അതിന്റെ ഇരകള്‍ക്കു വിവിഐപി പരിഗണയാണ് നല്‍കുന്നത.് എന്നാല്‍ ഇവിടെ കേരളത്തില്‍ അവരെ ആട്ടിയോടിച്ചു അഭയാര്‍ത്ഥികളാക്കുന്നതിനെ ന്യായീകരിക്കാനാവില്ല. എ പി അനില്‍കുമാര്‍ എംഎല്‍എ, മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോയിന്‍കുട്ടി, ഡിസിസി പ്രസിഡന്റ അഡ്വ. ടി സിദ്ധീഖ്,  വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി,  ജെഡിയു  ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ, ആം ആദ്മി സംസ്ഥാന പ്രസിഡന്റ് സി ആര്‍ നീലകണ്ഠന്‍, സമരസമിതി സംസ്ഥാന കണ്‍വീനര്‍ സി പി ചെറിയമുഹമ്മദ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്‍മാറ, അസ്‌ലം ചെറുവാടി, എം ടി അഷ്‌റഫ്,  ടി പി മുഹമ്മദ്, സി കെ കാസിം, കെ ടി അഷ്‌റഫ്, കെ പി നൗഷാദലി, ലക്ഷ്മി പറമ്പന്‍, പി കെ കമ്മദ് കുട്ടി ഹാജി, കെ വി അബ്ദുറഹ്മാന്‍, സി ജെ ആന്റണി സംസാരിച്ചു. കെ സി അന്‍വര്‍, കെ.ടി മന്‍സൂര്‍,  ജബ്ബാര്‍ സഖാഫി, കരീം പഴങ്കല്‍, ബഷീര്‍ പുതിയോട്ടില്‍, അലവിക്കുട്ടി കാവനൂര്‍, റൈഹാന ബേബി, നജീബ് കാരങ്ങാടന്‍, സലാം തേക്കുംകുറ്റി, കോയ കാരശ്ശേരി, വിനോദ് മേക്കോത്ത്, യൂ പി മരക്കാര്‍, സാലിം ജീ റോഡ്,  മുനീര്‍ ഗോതമ്പറോഡ്, പി കെ ബാവ, സത്താര്‍, ബാവ പവര്‍വേള്‍ഡ്, ജാഫര്‍ ഇ, മുജീബ് ഇ പി മാര്‍ച്ചിന് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss