|    Oct 22 Mon, 2018 5:21 pm
FLASH NEWS

ജനകീയ പങ്കാളിത്തത്തോടെ രണ്ടാംഘട്ട മല്‍സ്യകൃഷി

Published : 16th September 2017 | Posted By: fsq

 

പാലക്കാട്:ഉള്‍നാടന്‍ മല്‍സ്യോല്‍പാദനം വര്‍ധിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന രണ്ടാംഘട്ട ജനകീയ മല്‍സ്യകൃഷിക്ക് സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മല്‍സ്യ—സമൃദ്ധി രണ്ടാംഘട്ട ആലോചനാ യോഗത്തിലാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. മല്‍സ്യകൃഷി ശാസ്ത്രീയമാക്കുക, സ്ഥലപര മല്‍സ്യകൃഷി വികസനം, തൊഴില്‍ വര്‍ധിപ്പിക്കുക, ഗുണമേന്മയുള്ള മല്‍സ്യം ന്യായവിലയ്ക്ക് ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 50 സെന്റിന് താഴെയുള്ള ചെറിയ കുളങ്ങള്‍, 50 സെന്റിന് മുകളിലുള്ള വലിയ കുളങ്ങള്‍, മാതൃകാ മല്‍സ്യക്കുളങ്ങള്‍ എന്നിവയില്‍ കൃഷി നടത്തും. മല്‍സ്യകര്‍ഷക വികസന ഏജന്‍സി ക്കാണ് പദ്ധതി നിര്‍വഹണ ചുമതല. പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 35 അക്വകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ നിയമിക്കും. വ്യക്തികള്‍, സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവര്‍ക്ക് പദ്ധതിയുടെ ഗുണഭോക്താക്കളാവാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന ഗുണഭോക്തൃ പട്ടിക പരിശോധിച്ച് ജില്ലാതല സ്റ്റിയറിങ് കമ്മിറ്റി ഗുണഭോക്താക്കളെ നിശ്ചയിക്കും.  ശാസ്ത്രീയ കൃഷി രീതി നടപ്പിലാക്കുന്നതിന് കര്‍ഷകര്‍ക്ക് മൂന്ന് ദിവസത്തെ പരിശീലനം നല്‍കും. മികച്ച കൃഷിരീതികള്‍ അവലംബിക്കുന്ന കര്‍ഷകരെ കണ്ടെത്തി മത്സ്യകര്‍ഷക അവാര്‍ഡ് നല്‍കും. പദ്ധതിയുടെ മുന്നോടിയായി നടപ്പിലാക്കിയ മല്‍സ്യ—സമൃദ്ധി രണ്ടാംഘട്ട പദ്ധതിയില്‍ ജില്ലയിലെ 3833 മത്സ്യകര്‍ഷകര്‍ക്ക് 1.7 കോടി മല്‍സ്യക്കുഞ്ഞുങ്ങളെ സൗജന്യമായി വിതരണം ചെയ്—തു. 1278 ഹെക്റ്റര്‍ സ്ഥലത്താണ് പദ്ധതി നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്—സന്‍ എം കെ സുബൈദ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss