|    Jul 21 Sat, 2018 1:28 am
FLASH NEWS

ജനകീയ പങ്കാളിത്തത്തോടെ ജലസേചന കനാലുകള്‍ വൃത്തിയാക്കാന്‍ പദ്ധതി

Published : 14th September 2017 | Posted By: fsq

 

ചിറ്റൂര്‍: രൂക്ഷമായ ജലക്ഷാമം നേരിടുന്ന ചിറ്റൂര്‍ നിയോജക മണ്ഡലത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ചെക്ക്ഡാമുകളും ജലസംഭരണികളും നിറയ്ക്കന്നതിന് തടസ്സമായി നില്‍ക്കുന്ന ജലസേചന കനാലുകള്‍ നന്നാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപിപ്പിച്ച് ജനകീയ പങ്കാളിത്തത്തോടെ വൃത്തിയാക്കാന്‍ പദ്ധതി തയാറായി. ഇന്നലെ കെ കൃഷ്ണന്‍കുട്ടി എംഎല്‍എയുടെ അധ്യക്ഷതയില്‍ ഇറിഗേഷന്‍, കൃഷി വകപ്പ് ,തൊഴിലുറപ്പ്, പഞ്ചായത്ത്, എന്നിവരുമായി ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.  ഫണ്ടിന്റെ അപര്യാപ്തതയ്‌ക്കൊപ്പം തൊഴിലുറപ്പ് പദ്ധതിയെ ഇത്തരം ജോലികളില്‍ ഏര്‍പ്പെടുത്തുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയതും കനാലുകളിലൂടെയുള്ള സുഖമമായ ജലസേചനത്തിന് തടസ്സമായി. ഒപ്പം വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതും തിരിച്ചടിയായി. ഇതിനു പരിഹാരമായാണ് ഇറിഗേഷന്‍, കൃഷി, തൊഴിലുറപ്പ്, എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് നിയോജക മണ്ഡലത്തിലെ പ്രധാന കനാലുകളും, ബ്രാഞ്ച് കനാലുകളും വൃത്തിയാക്കാനുള്ള പദ്ധതി തയാറാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് മധൂരി പത്മനാഭന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.വ മുരുകദാസ്, പഞ്ചായത്തു പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ജലസേചന, കൃഷി വകുപ്പ് ജീവനക്കാരും പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss