|    May 26 Fri, 2017 8:49 pm
FLASH NEWS

ജനകീയ കൂട്ടായ്മ വിജയിച്ചു; കുടിവെള്ള പദ്ധതിക്ക് അനുമതി പിന്‍വലിക്കുമെന്ന് പഞ്ചായത്ത് ഉറപ്പ് നല്‍കി

Published : 14th October 2016 | Posted By: Abbasali tf

കടയ്ക്കല്‍: ചൂണ്ട-പട്ടാണിമുക്കില്‍ കുടിവെള്ള പദ്ധതിക്കുള്ള അനുമതി പിന്‍വലിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍. ഇവിടെ സ്വകാര്യ വ്യക്തി കുടിവെള്ള ഫാക്ടറി തുടങ്ങിന്നതിനായി പണിതുടങ്ങുകയും പഞ്ചായത്ത് നേരത്തെ അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇവിടം വരള്‍ച്ച ബാധിത പ്രദേശമാണെന്നും ഇവിടെ കുടിവെള്ള പദ്ധതി തുടങ്ങാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ജനകീയ സമിതിക്ക് രൂപം നല്‍കി. തുടര്‍ന്ന് ഇട്ടിവ പഞ്ചായത്തിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയതോടെ പഞ്ചായത്ത് പ്രസിഡന്റ് ഗ്രാമസഭ വിളിക്കാമെന്ന് ഉറപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിന് ചൂണ്ട പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ കൂടിയ ഗ്രാമസഭാ യോഗത്തില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. യോഗത്തില്‍ അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് എ നൗഷാദ് ഫാക്ടറിക്ക് നല്‍കിയ അനുമതി പിന്‍വലിക്കുമെന്ന് നാട്ടുകാര്‍ക്ക്് ഉറപ്പ് നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാദേവി, ഇട്ടിവ പഞ്ചായത്തിലെ മറ്റു അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day