|    Oct 22 Sun, 2017 2:06 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജനകീയാസൂത്രണം രാജീവ് ഗാന്ധിയില്‍ നിന്നു കടം വാങ്ങിയത്: മുല്ലപ്പള്ളി

Published : 21st August 2016 | Posted By: SMR

കോഴിക്കോട്: ഇ കെ നായനാരുടെ ഭരണകാലത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയാസൂത്രണ പദ്ധതി രാജീവ് ഗാന്ധിയില്‍ നിന്നു സിപിഎം കടം വാങ്ങിയതാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി. രാജീവ് ഗാന്ധി 72ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയാസൂത്രണം രാജീവ് ഗാന്ധിയുടെ സ്വപ്‌നമായിരുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ഡിജിറ്റല്‍ ഇന്ത്യ രാജ്യത്തു നടപ്പാക്കിയത് മോദിയല്ല. സുരക്ഷിതമായ കുടിവെള്ള പദ്ധതിയടക്കമുള്ള വന്‍പദ്ധതികള്‍ രാജ്യത്ത് നടപ്പാക്കിയതും രാജീവ് ഗാന്ധിയാണെന്നു മുല്ലപ്പള്ളി വിശദീകരിച്ചു. വിദ്യാഭ്യാസരംഗത്ത് വന്‍ പദ്ധതികളാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ കാലഘട്ടത്തില്‍ നടന്നത്. എന്നാല്‍, മോദി വിദ്യാഭ്യാസത്തെ ഹൈന്ദവവല്‍ക്കരിച്ചിരിക്കയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ഡിസിസി പ്രസിഡന്റ് കെ സി അബു അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക