|    Jan 17 Tue, 2017 10:27 am
FLASH NEWS

ജനകീയാസൂത്രണം പുനസ്ഥാപിക്കുന്നതില്‍ കലക്ടര്‍മാര്‍ക്ക് സുപ്രധാന പങ്ക്: മുഖ്യമന്ത്രി

Published : 23rd September 2016 | Posted By: SMR

തിരുവനന്തപുരം: ജനകീയാസൂത്രണം പുനസ്ഥാപിക്കും. ഇവിടെയും ജില്ലാ കലക്ടര്‍മാര്‍ക്ക് സുപ്രധാന പങ്കുവഹിക്കാനുണ്ട്. ഭരണഘടനാ സ്ഥാപനമാണ് ജില്ലാ പ്ലാനിങ് കമ്മിറ്റി. ഇതിന്റെ സെക്രട്ടറി എന്ന നിലയില്‍ പൊതുവായ ഏകോപനം കലക്ടറുടെ ചുമതലയാണ്.
എന്നാല്‍, അടുത്തകാലങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ വികേന്ദ്രീകൃത ആസൂത്രണത്തില്‍ നിന്ന് അകന്നുനിന്നതായാണു കാണുന്നത്. ഈ അവസ്ഥ മാറണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കലക്ടര്‍മാരുടെ വാര്‍ഷിക അവലോകന യോഗത്തിലാണു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ജില്ലാ കലക്ടര്‍മാര്‍ ഓരോരുത്തരും ഇതില്‍ സജീവമായ പങ്കുവഹിച്ചേ മതിയാവൂ.
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളുമായി നല്ല ബന്ധത്തില്‍ മുമ്പോട്ടുപോവണം. അതില്‍ കലക്ടര്‍മാര്‍ക്ക് അപകര്‍ഷതാബോധം തോന്നേണ്ട കാര്യമില്ല. ജനാധിപത്യവ്യവസ്ഥയില്‍ ജനങ്ങള്‍ക്കും അവരുടെ പ്രതിനിധികള്‍ക്കും ഉള്ള പ്രാധാന്യം വിസ്മരിച്ചുകൂടെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
അതേസമയം, സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ പോലിസ് മേധാവിമാരുടെ ഏകോപനം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ട്രാഫിക് കുറ്റകൃത്യങ്ങള്‍ കുറയ്ക്കണം. പൊതുജനങ്ങളുമായുള്ള പെരുമാറ്റത്തില്‍ മാറ്റംവരുത്തണം. സേനയുമായി ബന്ധപ്പെട്ടുയരുന്ന ആക്ഷേപങ്ങള്‍ അടിക്കടി വര്‍ധിക്കുകയാണെന്നും ഇക്കാര്യം ഗൗരവമായിക്കണ്ട് തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
പോലിസ് സ്‌റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ഒഴിവാക്കാനും വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോലിസ് സ്‌റ്റേഷനുകള്‍ക്ക് സ്വന്തം കെട്ടിടം പണിയാന്‍ സ്ഥലം കണ്ടെത്താനും മുഖ്യമന്ത്രി സംസ്ഥാന പോലിസ് മേധാവിയോട് ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക