ജനകീയനായി മൊയ്തൂട്ടി; പട്ടാണിക്കൂപ്പില്‍ എസ്ഡിപിഐ ബഹുദൂരം മുന്നില്‍
Published : 29th October 2015 | Posted By: SMR
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 18ാം വാര്‍ഡ് പട്ടാണിക്കൂപ്പില്‍ ശക്തമായ പോരാട്ടവുമായി എസ്ഡിപിഐ സ്ഥാനാര്‍ഥി മുന്നേറുന്നു.
യുഡിഎഫും എല്‍ഡിഎഫും മല്‍സരരംഗത്തുണ്ടെങ്കിലും എസ്ഡിപിഐ സ്ഥാനാര്‍ഥി മൊയ്തൂട്ടിയുടെ ജനസ്വാധീനമാണ് ഇരു മുന്നണികള്‍ക്കും ഭീഷണിയാവുന്നത്. വര്‍ഷങ്ങളായി മുസ്ലിം ലീഗിന്റെ കുത്തകയായിട്ടും യാതൊരു വികസനപ്രവര്‍ത്തനങ്ങളും വാര്‍ഡില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. കാലങ്ങളായി നേരിടുന്ന അവഗണനയാണ് ജനം മുന്നണികള്‍ക്കെതിരേ തിരിയാന്‍ കാരണം. ജനങ്ങളോടൊപ്പം നിന്ന് ഹൈമാസ്റ്റ് ലൈറ്റ്, ഭവനപദ്ധതികള്‍ തുടങ്ങിയ വികസന പദ്ധതികള്‍ നാട്ടിലെത്തിക്കാന്‍ മൊയ്തൂട്ടി നേതൃത്വം നല്‍കിയിരുന്നു. ഇതെല്ലാമാണ് വോട്ടര്‍മാര്‍ക്കിടയില്‍ മൊയ്തൂട്ടിയെ സ്വീകാര്യനാക്കിയത്. വാര്‍ഡില്‍ എസ്ഡിപിഐ പ്രചാരണത്തില്‍ ബഹുദൂരം മുന്നിലാണ്. യുഡിഎഫിലെ മുനീറും മൊയ്തൂട്ടിയും തമ്മിലാണ് പ്രധാന മല്‍സരം. 1,300ഓളം വോട്ടര്‍മാരുള്ള വാര്‍ഡില്‍ ഇതിനോടകം മൂന്നിലധികം തവണ എസ്ഡിപിഐ സ്ഥാനാര്‍ഥി വോട്ടര്‍മാരെ നേരില്‍ കണ്ടുകഴിഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.