|    Jun 21 Thu, 2018 9:43 pm
FLASH NEWS

ജനഔഷധി പദ്ധതിയുടെ പേരില്‍ തട്ടിപ്പിന് സ്വകാര്യ ഏജന്‍സി ശ്രമം

Published : 24th January 2017 | Posted By: fsq

 

തൊടുപുഴ: ജനഔഷധി പദ്ധതിയുടെ പേരില്‍ തട്ടിപ്പിന് സ്വകാര്യ ഏജന്‍സി ശ്രമിക്കുന്നതായി ആക്ഷേപം. കേരളത്തിലുടനീളം രണ്ടായിരത്തോളം മെഡിക്കല്‍ സ്‌റ്റോറുകള്‍ തുടങ്ങുമെന്നും ഇതിനായി രണ്ടായിരം മാനേജര്‍മാരെ ആവശ്യമുണ്ടെന്നും കാണിച്ചു സ്വകാര്യ ഏജന്‍സി തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്നതായാണ് ആക്ഷേപം ഉയര്‍ന്നത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പോലിസ് സംഭവ സ്ഥലത്തെത്തി സ്ഥാപനം പൂട്ടാന്‍ ആവശ്യപ്പെട്ടു. രജിസ്റ്റര്‍ ചെയ്തതിന്റെ രേഖയുമായി ഇന്ന് തൊടുപുഴ പോലിസ് സ്‌റ്റേഷനിലെത്തണമെന്നും എസ്.ഐ ജോബിന്‍ ആന്റണി  നിര്‍ദേശം നല്‍കി.തൊടുപുഴയില്‍ ജോലി ചെയ്യുന്ന രണ്ട് യുവതികള്‍ക്കും നാളിതുവരെയായി ഒരു രൂപ പോലും ശമ്പളം ലഭിച്ചിട്ടില്ല. പഞ്ചായത്തുകളില്‍ ഒന്ന് വീതവും മുനിസിപ്പാലിറ്റികളില്‍ രണ്ട് വീതവും കോര്‍പറേഷനില്‍ പതിമൂന്ന് വീതവും കമ്മ്യൂണിറ്റി സെന്റര്‍ തുടങ്ങുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. വിദ്യാഭ്യാസ യോഗ്യത പ്രശ്‌നമല്ല. ആദ്യഘട്ടത്തില്‍ രജിസ്‌ട്രേഷന് മൂന്നൂറ് രൂപയും തുടര്‍ന്നുള്ള ക്ലാസുകള്‍ക്ക് രണ്ടായിരത്തി ഇരുന്നൂറ് രൂപയും അടക്കണം. ഇതിന് ശേഷം തുടങ്ങുന്ന മെഡിക്കല്‍ സ്‌റ്റോറുകളില്‍ ആവശ്യത്തിനുള്ള സ്റ്റാഫുകളെ നിയമിച്ചു തരുമെന്നും മാനേജര്‍മാര്‍ക്ക് അറുപതിനായിരം രൂപ വരെ ശമ്പളവും ഇവര്‍ വാഗ്ദാനം ചെയ്യുന്നു. നൂറുകണക്കിന് ആളുകളാണ് മുന്നൂറ് രൂപ വീതം അടച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ലാസില്‍ പങ്കെടുക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനവും ബാക്കി തുകയും അടച്ചതായി ക്ലാസുകളില്‍ പങ്കെടുത്തവര്‍ പറയുന്നു. തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസില്‍  ഈ കട മുറി വാടക്ക് എടുത്തിരിക്കുന്നത് രാധാകൃഷ്ണന്‍ എന്ന കൊട്ടാരക്കര സ്വദേശിയാണ്. മുനിസിപ്പല്‍ ലൈസന്‍സ് ആകട്ടെ ഇംഗ്ലീഷ് ആയുര്‍വേദ ഹോ ള്‍സെയില്‍ ആയി സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും എന്നാവശ്യം കാണിച്ചുള്ളതാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss