|    Aug 22 Tue, 2017 3:15 am
FLASH NEWS

ജനം ഭീതിയില്‍; സീതത്തേട് ഉറുമ്പനിയില്‍ ജനവാസകേന്ദ്രത്തില്‍ പുലിയിറങ്ങി

Published : 30th September 2016 | Posted By: Abbasali tf

ചിറ്റാര്‍: സീതത്തേട് ഉറുമ്പനിയില്‍ ജനവാസ കേന്ദ്രത്തില്‍ പുലിയിറങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് ഉറുമ്പനി-ഭയങ്കരാമുടി റോഡില്‍ ഒടികണ്ടത്തില്‍ തമ്പിയുടെ പറമ്പിലാണ് പുലിയിറങ്ങിയത്. ഈ സമയത്ത് കല്ലിശേരി രാജന്‍ പോത്തിനെ തീറ്റുകയായിരുന്നു. റോഡിനു കുറുകെ ചാടിയ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടിപ്പോയതായി രാജന്‍ പറഞ്ഞു. സീതത്തോട് ചന്തയില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ ദൂരത്താണ് ഉറമ്പനിയില്‍ പുലിയിറങ്ങിയ ഭാഗം. ജനങ്ങള്‍ തിങ്ങിപ്പാറക്കുന്ന പ്രദേശമാണിത്. ഭയങ്കരാമുടിമലയില്‍ നിരവധിയാളുകളാണ് താമസിക്കുന്നത്. ഈ റോഡില്‍കൂടി സ്‌കൂള്‍ കുട്ടികളടക്കം നിരവധിയാളുകളാണ് യാത്രചെയ്യുന്നത്. പുലി ഇറങ്ങിയതോടെ ജനം ഭീതിയിലായി. കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് പരിധിയിലാണ് ഇവിടം. വിവമറിഞ്ഞ് ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസര്‍ കെ എ സാജു, വി അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്ലാപ്പള്ളി, കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും മൂഴിയാര്‍ എസ്.ഐ ധര്‍മ്മജിത്തും ഗ്രാമപ്പഞ്ചായത്ത് അംഗം പി ആര്‍ പ്രമോദ് ബ്ലോക്ക് പഞ്ചായത്തംഗം ഷാനു സലീം സ്ഥലത്തെത്തി. വനപാലകരുടെ പരിശോധനയില്‍ പുലിയുടെ കാല്‍പ്പാട് കണ്ടെത്തി  പുലിയാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ വൈകീട്ടോടെ എലിന്റ് സ്‌കേയറിങ് യൂനിറ്റ് കൊണ്ടുവന്ന് ഊതി. രാത്രിയിലും ഗൂഡ്രിക്കല്‍ റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്ത് പടോളിങ് നടത്തുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക