|    Oct 18 Thu, 2018 12:27 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജനം ടിവി പ്രതിനിധിക്കെതിരേ പരാതി നല്‍കി

Published : 24th September 2017 | Posted By: fsq

 

കൊച്ചി: ഹാദിയ വിഷയവുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനത്തിനെത്തിയ വനിതാ പ്രതിനിധികളെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് ജനം ടിവി റിപോര്‍ട്ടര്‍ക്കെതിരേ പരാതി. ഫേസ്ബുക്ക് കൂട്ടായ്മയായ മലയാളി ഫെമിനിസ്റ്റ് റീഡിങ് വനിതാ പ്രതിനിധികളാണ് എറണാകുളം പ്രസ്‌ക്ലബ്ബ് സെക്രട്ടറിക്ക് പരാതി നല്‍കിയത്. ആക്രോശിച്ച് കൊണ്ട് ഭയപ്പെടുത്തുന്ന രീതിയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച ഇയാള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. സംഘടനാ പ്രതിനിധികളായ കുഞ്ഞില, മൃദുല, ജാസ്മിന്‍, സജ്‌ന, നിമ്മി എന്നിവരാണ് പരാതി നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss