|    Nov 20 Tue, 2018 9:39 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജനം ടിവിക്കെതിരേ കേസെടുത്തു

Published : 8th November 2018 | Posted By: kasim kzm

ആലുവ: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ ജനം ടിവിക്കെതിരേ പോലിസ് കേസെടുത്തു. എടത്തല പാലഞ്ചേരി മുകളില്‍ തേജസ്സില്‍ റഹീമിന്റെ ഭാര്യ ശശികല ജില്ലാ പോലിസ് റൂറല്‍ മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശശികലയുടെ മരുമകള്‍ ശബരിമലയ്ക്ക് പോയെന്നും പമ്പയില്‍ മരുമകളെ സ്വീകരിക്കാന്‍ ശശികല പോയെന്നുമുള്ള വ്യാജവാര്‍ത്തയാണു ജനം ടിവി ഇക്കഴിഞ്ഞ നാലാംതിയ്യതി സംപ്രേഷണം ചെയ്തത്. സംഘര്‍ഷം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് എടത്തല പോലിസ് സ്‌റ്റേഷന്‍ എസ്‌ഐ അരുണ്‍ പറഞ്ഞു. മുന്‍ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തംഗവും സിപിഎം മുന്‍ എരിയ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണു ശശികല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss