|    Nov 23 Thu, 2017 6:37 pm
FLASH NEWS
Home   >  Sports  >  Cricket  >  

ജഡ്ഡു വേറെ ലെവലാണ്.. ഇടതു കൈയന്‍മാരിലെ റെക്കോഡ് സ്വന്തം പേരിലാക്കി ജഡേജ

Published : 5th August 2017 | Posted By: ev sports

കൊളംബോ: ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ക്രിക്കറ്റ്് കരിയറിലേക്ക് പുതിയൊരു റെക്കോഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 150 വിക്കറ്റ് നേടുന്ന ഇടംകൈയന്‍ ബൗളര്‍ എന്ന റെക്കോഡാണ് ജഡേജ സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. 32 മല്‍സരങ്ങളില്‍ നിന്നാണ് ജഡേജയുടെ 150 വിക്കറ്റ് നേട്ടം. ആസ്‌ത്രേലിയയുടെ മിച്ചല്‍ ജോണ്‍സന്റെ റെക്കോഡാണ് ജഡേജ തിരുത്തിയത്. 34 മല്‍സരങ്ങളില്‍ നിന്നാണ് ജോണ്‍സണ്‍ ഈ നേട്ടം കൈവരിച്ചത്. ഓസീസ് താരം ബില്‍ ജോണ്‍സ്റ്റണ്‍ പട്ടികയിലെ മൂന്നാം സ്ഥാനത്തും ഓസീസിന്റെ തന്നെ അലന്‍ ഡേവിഡ്‌സണ്‍ നാലാം സ്ഥാനത്തുമാണുള്ളത്. നിലവിലെ ടെസ്റ്റ് ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്താണ് ജഡേജ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക