|    Dec 16 Sat, 2017 8:16 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജഡ്ജി നിയമനം: കേന്ദ്രനടപടി സുപ്രിംകോടതി തള്ളി

Published : 19th November 2016 | Posted By: SMR

ന്യൂഡല്‍ഹി: കൊളീജിയം ശുപാര്‍ശ ചെയ്ത 43 ജഡ്ജിമാരുടെ പേരുകള്‍ നിരസിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി സുപ്രിംകോടതി തള്ളി. നിലപാട് പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറും ജസ്റ്റിസ് എ ആര്‍ ദവെയുമടങ്ങിയ ബെഞ്ച് ജഡ്ജിമാരുടെ പേരുകള്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചയച്ചു. രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ നിയമിക്കാന്‍ 77 പേരടങ്ങിയ പട്ടികയാണ് കൊളീജിയം സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്.
ഇതില്‍ 34 ജഡ്ജിമാരുടെ നിയമനമാണ് കേന്ദ്രം അംഗീകരിച്ചത്. വിഷയം വീണ്ടും ശീതകാല അവധിക്കു ശേഷം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയത് വിവാദമായിരുന്നു.
ജഡ്ജിമാരുടെ കുറവ് കാരണം കോടതികള്‍ അടച്ചിടേണ്ട സാഹചര്യത്തിലാണെന്ന് ചീഫ് ജസ്റ്റിസ് നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ കടുത്ത അസംതൃപ്തിയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss