|    Jun 29 Thu, 2017 2:42 pm
FLASH NEWS
Home   >  National   >  

ജഡ്ജി നിയമനം:കേന്ദ്രസര്‍ക്കാര്‍ അഹംഭാവം വെടിയണമെന്ന് സുപ്രീംകോടതി

Published : 28th October 2016 | Posted By: mi.ptk

Suprem-court

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ സുപ്രീംകോടതി. ജഡ്ജി നിയമനത്തിനായി കൊളീജിയം നല്‍കിയ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാലതാമസമുണ്ടാകുന്നതിനെ സുപ്രീംകോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
ജഡ്ജി നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അഹംഭാവം വെടിയണം. കേന്ദ്രസര്‍ക്കാരിന്റേത് നിരുത്തരവാദ സമീപനമാണ്. ഒമ്പതുമാസമായി കൊളീജിയം ശുപാര്‍ശകളില്‍ സര്‍ക്കാര്‍ അടയിരിക്കുകയാണ്. കൊളീജിയം കൈമാറിയ ശുപാര്‍ശയില്‍ എതിര്‍പ്പുണ്ടെങ്കില്‍ അത് തിരിച്ചയക്കുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് ടി.എസ് താക്കുര്‍ സര്‍ക്കാറിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ മുകള്‍ റോത്തഗിയോട് പറഞ്ഞു.
ഇപ്പോള്‍ തന്നെ പകുതിയിലധികം ഹൈക്കോടതികളിലും ആവശ്യത്തിന് ജഡ്ജിമാരില്ല. കോടതികള്‍ അടച്ചിടേണ്ട സാഹചര്യം ഉണ്ടാക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജഡ്ജി നിയമനത്തില്‍ ഇനിയും സര്‍ക്കാരിന്റെ നിലപാട് മാറിയില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് വരുത്തുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.കേസ് നവംബര്‍ 11 ന് വീണ്ടും പരിഗണിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക