|    Dec 14 Fri, 2018 4:06 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജഡ്ജിയെ വിമര്‍ശിച്ച് എഫ്ബി പോസ്റ്റ്: അഭിഭാഷകനെതിരായ നടപടി സുപ്രിംകോടതി റദ്ദാക്കി

Published : 16th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അഭിഭാഷകനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രിംകോടതി റദ്ദാക്കി. ഒരു അഭിഭാഷകനായ ഹരജിക്കാരനെതിരേ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കേണ്ട ഒരു കേസല്ല ഇതെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ എ കെ സിക്രി, ആര്‍ സുഭാഷ് റെഡ്ഡി എന്നിവരടങ്ങിയ ബെഞ്ച് നടപടികള്‍ റദ്ദാക്കിയത്. ജഡ്ജിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മനീഷ് വസിഷ്ഠ് എന്ന അഭിഭാഷകനെതിരേ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഒരു മാസത്തെ ജയില്‍ശിക്ഷ വിധിച്ചിരുന്നു.
2017 സപ്തംബറില്‍ അഭിഭാഷകന്‍ ഫേസ്ബുക്കില്‍ കുറിച്ച പരാമര്‍ശത്തിനെതിരേ മെയ് 31നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. എന്നാല്‍, കേസില്‍ അപ്പീല്‍ പോകുന്നതിനായി ജൂലൈ 2 വരെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. #േജൂലൈയില്‍ അഭിഭാഷകന്‍ സുപ്രിംകോടതിയെ സമീപിച്ചു. ഇന്നലെ കേസ് പരിഗണിച്ച സുപ്രിംകോടതി, തങ്ങള്‍ ഈ വിഷയം വിശദമായി പരിശോധിച്ചുവെന്നും ഇതു കോടതിയലക്ഷ്യ നടപടി എടുക്കാവുന്ന കുറ്റമല്ലെന്നും വിധിക്കുകയായിരുന്നു.
തന്റെ കേസില്‍ ഹൈക്കോടതി ജഡ്ജി ശരിയായ ഉത്തരവല്ല പുറപ്പെടുവിച്ചത്. ഉത്തരവ് പുറപ്പെടുവിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ഉത്തരവ് കോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താത്തത് അതില്‍ എന്ത് എഴുതണമെന്ന് അദ്ദേഹത്തിന് (ജഡ്ജിക്ക്) മനസ്സിലാകാത്തതിനാലാണ് എന്നുമായിരുന്നു അഭിഭാഷകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനെതിരേയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss