|    May 23 Tue, 2017 5:02 am
FLASH NEWS

ജഡ്ജിയുടെ മുമ്പില്‍ ബഹളംവച്ച യുവതി അറസ്റ്റില്‍

Published : 27th July 2016 | Posted By: SMR

മീറത്ത്: കോടതിയില്‍ ജഡ്ജിയുടെ ചേംബറില്‍ ബഹളംവച്ച യുവതിയെ അറസ്റ്റ്‌ചെയ്തു. ക്രിമിനല്‍ കേസില്‍ തന്റെ സഹോദരനെ ജഡ്ജി ശിക്ഷിച്ചതില്‍ പ്രതിഷേധിച്ചാണ് നിഷ എന്ന യുവതി ബഹളം വച്ചത്. ജഡ്ജിക്കെതിരേ ശകാരവര്‍ഷം തുടര്‍ന്ന അവര്‍ ഫര്‍ണിച്ചര്‍ തകര്‍ത്തു. തടയാന്‍ ശ്രമിച്ച അനിത എന്ന വനിതാ കോണ്‍സ്റ്റബിളിനു കസേരയേറില്‍ പരിക്കേറ്റു. നിഷയുടെ സഹോദരനെ ക്രിമിനല്‍ കേസില്‍ 10 വര്‍ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് അവര്‍ ബഹളമുണ്ടാക്കിയതെന്ന് പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day