|    Nov 17 Sat, 2018 5:56 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജഡ്ജിമാര്‍ക്ക് ഒരു റാങ്കിന് ഒരേ പെന്‍ഷന്‍: ഹരജി വിശാല ബെഞ്ചിന്

Published : 18th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്ക് ഒരു റാങ്കിന് ഒരേ പെന്‍ഷന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി വിശാല ബെഞ്ചിന് വിട്ടു. 1954ലെ ഹൈക്കോടതി ജഡ്ജിമാരുടെ നിയമത്തിലെ ചില വ്യവസ്ഥകള്‍ ചോദ്യംചെയ്ത് അലഹബാദ് ഹൈക്കോടതിയിലെ റിട്ട. ജഡ്ജി അലോക് കുമാര്‍ മുഖര്‍ജി നല്‍കിയ ഹരജി ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എല്‍ നാഗേശ്വര റാവു എന്നിവരുടെ ബെഞ്ചാണ് വിശാല ബെഞ്ചിന് വിട്ട് ഉത്തരവിട്ടത്. ഈ നിയമത്തിലെ പെന്‍ഷന്‍ കണക്കാക്കുന്ന രീതി വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അലോക് കുമാര്‍ ഹരജി നല്‍കിയിരിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss