|    Jun 24 Sun, 2018 3:28 am
FLASH NEWS
Home   >  National   >  

ജഡ്ജിമാരെ മോദി അനുകൂലികളായി ചിത്രീകരിക്കുന്നതിനെതിരേ സുപ്രീംകോടതി

Published : 6th October 2017 | Posted By: shins

ന്യൂഡല്‍ഹി: ജഡ്ജിമാരെ മോദി സര്‍ക്കാരിനെ അനുകൂലിക്കുന്നവരായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ എന്നിവരുള്‍പ്പെട്ട മൂന്നംഗബെഞ്ചിന്റെ ഭാഗമായ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്. സുപ്രീം കോടതി മുഴുവന്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന ജഡ്ജിമാരാണെന്ന് മുന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ആരോപിച്ചിരുന്നു. ജഡ്ജിമാര്‍ സര്‍ക്കാര്‍ അനുകൂലികളാണെന്ന് ആരോപിച്ച് ഗുജറാത്ത് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അസിം പാണ്ഡ്യ നേരത്തേ സുപ്രീം കോടതിക്ക് തുറന്ന കത്ത് എഴുതിയിരുന്നു. പല സുപ്രീം കോടതി ജഡ്ജിമാരും സര്‍ക്കാര്‍ അനുകൂലികളാണെന്ന് എസ്‌സിബിഎ പ്രസിഡന്റ് ദുഷ്യന്ത് ദവെയും ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss