|    Oct 21 Sat, 2017 1:36 am
FLASH NEWS

ജഡ്ജിമാരുടെ അഭാവം; ജില്ലയില്‍ തീര്‍പ്പാക്കാനുള്ളത് 19,815 കേസുകള്‍

Published : 13th August 2016 | Posted By: SMR

കാസര്‍കോട്: ജില്ലയില്‍ തീര്‍പ്പാക്കാനുള്ളത് 19,815 കേസുകള്‍. ഇതില്‍ പത്തുവര്‍ഷം പഴക്കമുള്ള 97 കേസുകളുണ്ട്. ജില്ലയില്‍ ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താത്തത് മൂലമാണ് കേസുകള്‍ കെട്ടിക്കിടക്കാന്‍ കാരണമാകുന്നത്. കുടുംബകോടതിയിലും ആറുമാസത്തിലധികമായി ജഡ്ജ് ഇല്ലാത്ത സ്ഥിതിയാണ്. ജില്ലാ കോടതിയില്‍ ആകെ 1981 കേസുകളാണ് കെട്ടിക്കിടക്കുന്നത്.
ഇതില്‍ പത്തുവര്‍ഷം പഴക്കമുള്ള 22 കേസുകളും അഞ്ചു മുതല്‍ പത്തുവര്‍ഷം വരെയുള്ള 65 കേസുകളുമുണ്ട്. ഇതില്‍ 54 എണ്ണം ക്രിമിനല്‍ കേസുകളാണ്. രണ്ടു മുതല്‍ അഞ്ചുവര്‍ഷം വരെയുള്ള 303 ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ 357 കേസുകളുണ്ട്. രണ്ടുവര്‍ഷത്തില്‍ താഴെയുള്ള 1537 കേസുകളാണുള്ളത്. ഇതില്‍ 1041 എണ്ണവും ക്രിമിനല്‍ കേസുകളാണ്. മുതിര്‍ന്ന പൗരന്മാരുടെ 81 കേസുകള്‍ തീര്‍പ്പാകാനുണ്ട്. സ്ത്രീകളുടെ 36 കേസുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. കാസര്‍കോട് സബ്‌കോടതിയില്‍ 579 കേസുകള്‍ തീര്‍പ്പാക്കാനുണ്ട്.
ഇതില്‍ 309 എണ്ണം ക്രിമിനല്‍ കേസുകളാണ്. 10 വര്‍ഷം പഴക്കമുള്ള 30 കേസുകളും അഞ്ചു വര്‍ഷം പഴക്കമുള്ള 27 കേസുകളും അഞ്ചു മുതല്‍ രണ്ടു വര്‍ഷം വരെയുള്ള 27 കേസുകളും നിലവിലുണ്ട്. കാസര്‍കോട് മുന്‍സിഫ് കോടതിയില്‍ 949 കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇതില്‍ 155 എണ്ണം ക്രിമിനല്‍ കേസുകളാണ്. പത്തുവര്‍ഷം പഴക്കമുള്ള 11 കേസുകളും അഞ്ചു മുതല്‍ പത്തുവര്‍ഷം വരെ പഴക്കമുള്ള 121 കേസുകളും രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള 112 കേസുകളും രണ്ടുവര്‍ഷത്തിനുള്ളിലുള്ള 805 കേസുകളുമുണ്ട്. സിജെഎം കോടതിയില്‍ 1159 കേസുകളാണ് നിലവിലുള്ളത്. പത്തു വര്‍ഷം പഴക്കമുള്ള മൂന്നു കേസുകളുണ്ട്.
രണ്ടുവര്‍ഷത്തിനുള്ളിലുള്ള 768 കേസുകളും ഇതില്‍ ഉള്‍പ്പെടും. ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ 100 കേസുകളാണ് നിലവിലുള്ളത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ 5040 കേസുകളാണ് തീര്‍പ്പാക്കാനുള്ളത്. ഇതില്‍ പത്തുവര്‍ഷത്തിനു മുകളിലുള്ള ഒരു കേസും അഞ്ചു മുതല്‍ 10 വര്‍ഷം വരെയുള്ള 143 കേസും രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള 1442 കേസും രണ്ടുവര്‍ഷത്തില്‍ താഴെയുള്ള 3454 കേസുകളും ഉള്‍പ്പെടും.
ജില്ലയില്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണലിന് (എംഎസിടി) ഹൈക്കോടതി രണ്ടുവര്‍ഷം മുമ്പ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇവിടെ ഇതുവരെ ജഡ്ജിയെ നിയമിച്ചിട്ടില്ല. ഇതുമൂലം ഇവിടുത്തെ കേസുകളുടെ ഭാരം കൂടി മറ്റു ജഡ്ജുമാരുടെ ചുമലിലാണ്. 1231 കേസുകളാണ് ഇവിടെയുള്ളത്. രണ്ടു മുതല്‍ അഞ്ചുവര്‍ഷം വരെ പഴക്കമുള്ള 171 കേസുകളും രണ്ടുവര്‍ഷത്തില്‍ താഴെയുള്ള 1061 കേസുകളും നിലവിലുണ്ട്.
ഹൊസ്ദുര്‍ഗിലെ കോടതികളില്‍ മാത്രം 8776 കേസുകള്‍ നിലവിലുണ്ട്. ഇതില്‍ പത്തുവര്‍ഷം പഴക്കമുള്ള 40 കേസുകളുണ്ട്. ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ 1679 കേസുകളാണുള്ളത്. ഇതില്‍ പത്തുവര്‍ഷത്തിലധികം പഴക്കമുള്ള 17 കേസുകളുണ്ട്.
ഹൊസ്ദുര്‍ഗ് സബ്‌കോടതിയില്‍ 772 കേസുകളുണ്ട്. ഇതില്‍ 387 എണ്ണവും ക്രിമിനല്‍ കേസുകളാണ്. 22 കേസുകള്‍ പത്തുവര്‍ഷം പഴക്കമുള്ളതാണ്. ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യില്‍ 3335 ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളത്. ഇതില്‍ 70 ശതമാനവും രണ്ടുവര്‍ഷത്തിനുള്ളിലുള്ളതാണ്. ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്)യില്‍ 2990 കേസുകളുണ്ട്. ഇതില്‍ 89 ശതമാനവും രണ്ടുവര്‍ഷത്തിനുള്ളിലുള്ളതാണ്. ജില്ലയില്‍ നിയമിതരായ ജഡ്ജിമാര്‍ ചുമതലയേല്‍ക്കാന്‍ മടിക്കുന്നതും സ്ഥലംമാറിപ്പോയാല്‍ പകരം നിയമനം നടത്താത്തതും കേസുകള്‍ തീര്‍പ്പാകുന്നതില്‍ കാലതാമസം നേടിരുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക