|    Jan 21 Sat, 2017 12:05 pm
FLASH NEWS

ജഡ്ജിക്ക് കോഴ; ഫോണ്‍കോള്‍ പരിശോധിച്ചു

Published : 24th July 2016 | Posted By: SMR

കൊച്ചി: കൊഫേപോസ കേസില്‍ അനുകൂല വിധി നേടുന്നതിന് സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ ഹൈക്കോടതി ജഡ്ജിക്കു പണം വാഗ്ദാനം ചെയ്ത സംഭവത്തില്‍ പ്രതിഭാഗം അഭിഭാഷകരുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ വിജിലന്‍സ് പരിശോധിച്ചു.
ആരോപണത്തിന് തെളിവ് കണ്ടെത്തുന്നതിനായി പ്രതികള്‍ക്കു വേണ്ടി സ്ഥിരമായി ഹാജരാവുന്ന രണ്ട് അഭിഭാഷകരുടെ ഫോണ്‍ കോള്‍ വിശദാംശങ്ങളാണ് മൊബൈല്‍ സേവന ദാതാക്കളുടെ സഹായത്തോടെ പരിശോധിച്ചത്. എന്നാല്‍, ജഡ്ജിയെയോ ജഡ്ജിയുടെ സുഹൃത്തിനെയോ ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടതായി പരിശോധനയില്‍ കണ്ടെത്താനായില്ല. ആരോപണത്തിന് തെളിവ് ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കുന്നതിന് വിജിലന്‍സ് ഡയറക്ടറുടെ അനുമതി തേടാനൊരുങ്ങുകയാണ്. കൊഫേപോസ നിയമപ്രകാരം ജയിലിലടയ്ക്കപ്പെട്ട നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് വേണ്ടി സുഹൃത്ത് വഴി തനിക്ക് കോഴ വാഗ്ദാനം ചെയ്ത കാര്യം ഇവരുടെ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് കെ ടി ശങ്കരനാണ് തുറന്ന കോടതിയില്‍ വെളിപ്പെടുത്തിയത്.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക