ജഡ്ജിക്കു കോഴ വാഗ്ദാനം: വിജിലന്‍സ് നിയമോപദേശം തേടും
Published : 9th June 2016 | Posted By: SMR
കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജഡ്ജി ജസ്റ്റിസ് കെ ടി ശങ്കരന് കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോവാന്‍ വിജിലന്‍സ് നിയമോപദേശം തേടും. കൈക്കൂലി വാഗ്ദാനം ചെയ്തത് ആരെന്ന് വിജിലന്‍സിനോട് വെളിപ്പെടുത്താന്‍ ജഡ്ജി വിസമ്മതിച്ചാല്‍ തുടര്‍നടപടി എന്തായിരിക്കണമെന്നതു സംബന്ധിച്ചാവും നിയമോപദേശം തേടുക. കോഴ വാഗ്ദാനത്തെക്കുറിച്ച് ജഡ്ജി തുറന്ന കോടതിയില്‍ പരാമര്‍ശം നടത്തിയ ദിവസം ഹാജരായിരുന്ന ഗവണ്മെന്റ് പ്ലീഡറില്‍ നിന്ന് മൊഴിയെടുത്ത ശേഷം ജസ്റ്റിസ് ശങ്കരന്റെ മൊഴി എടുക്കുന്നതിനുള്ള നടപടിയിലേക്ക് വിജിലന്‍സ് നീങ്ങും.
ഇന്ന് പ്ലീഡറുടെ മൊഴി രേഖപ്പെടുത്തും. അതിന് ശേഷം ജസ്റ്റിസ് ശങ്കരനെ സന്ദര്‍ശിച്ച് മൊഴിയെടുക്കാനാണ് ശ്രമം. വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി കഴിഞ്ഞ ദിവസം ജസ്റ്റിസ് ശങ്കരനുമായി സംസാരിച്ചെങ്കിലും കോഴ വാഗ്ദാനം ചെയ്തത് ആരെന്ന് അദ്ദേഹം പറഞ്ഞില്ലെന്നാണ് അറിയുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.