|    Aug 19 Sat, 2017 12:59 pm
FLASH NEWS
Home   >  Sports  >  Cricket  >  

ജഡേജയ്ക്ക് പകരം അക്‌സര്‍ പട്ടേല്‍ ഇന്ത്യന്‍ നിരയില്‍

Published : 9th August 2017 | Posted By: ev sports


കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം അക്‌സര്‍ പട്ടേല്‍ ഇന്ത്യന്‍ നിരയില്‍ കളിക്കും. മോശം പെരുമാറ്റത്തിനെത്തുടര്‍ന്ന് ഐസിസി ജഡേജയ്ക്ക് മൂന്നാം മല്‍സരത്തില്‍ വിലക്കേര്‍പ്പെടുത്തിയതിനാലാണ് പരക്കാരനായി അക്‌സറിനെ ടീമിലുള്‍ക്കൊള്ളിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയില്‍ അക്‌സര്‍ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
പല്ലേക്കലയിലാണ് ലങ്കയ്‌ക്കെതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ്. ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച് ഇന്ത്യ പരമ്പര നേടിയിരുന്നു.അക്‌സറിനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും അവസാന ടെസ്റ്റില്‍ ഇന്ത്യ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് അന്തിമ ഇലവനില്‍ അവസരം നല്‍കാനാണ് സാധ്യത.ആദ്യ രണ്ട് ടെസ്റ്റിലും കുല്‍ദീപിന് അവസരം ലഭിച്ചിരുന്നില്ല. പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പരിശീലന മല്‍സരത്തില്‍ കുല്‍ദീപ് മികവ് കാട്ടിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക