|    Aug 18 Sat, 2018 10:00 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജടായു എര്‍ത്ത് സെന്റര്‍ രണ്ടാംഘട്ടം 17ന് ഉദ്ഘാടനം ചെയ്യും

Published : 7th August 2018 | Posted By: kasim kzm

കൊല്ലം: ലോകവിസ്മയങ്ങളുടെ പട്ടികയില്‍ ഇടം നേടുന്ന ജടായു ശില്‍പമുള്‍ക്കൊള്ളുന്ന കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം 17നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അന്താരാഷ്ട്ര നിലവാരമുള്ള ഒരു ടൂറിസം കേന്ദ്രമെന്ന കേരളത്തിന്റെ സ്വപ്‌നമാണു യാഥാര്‍ഥ്യ തലത്തിലേക്ക് എത്തുന്നത്. പ്രശസ്ത ചലച്ചിത്രകാരനും വിഖ്യാത ശില്‍പിയുമായ രാജീവ് അഞ്ചല്‍ ഒരു പതിറ്റാണ്ടിലേറെ നടത്തിയ സമര്‍പ്പണത്തിലൂടെ യാഥാര്‍ഥ്യമാവുന്ന ജടായു ശില്‍പം ലോകത്തെ തന്നെ ഏറ്റവും വലിയ പക്ഷി ശില്‍പമാണ്. സമുദ്രനിരപ്പില്‍ നിന്ന് 1000 അടി ഉയരത്തില്‍ നിലകൊള്ളുന്ന ഈ ഭീമാകാര ശില്‍പത്തിന് സമീപത്തേക്ക് എത്തിച്ചേരുന്നതിന് സജ്ജമാക്കിയിരിക്കുന്നത് അത്യാധുനിക കേബിള്‍ കാര്‍ സംവിധാനമാണ്. പൂര്‍ണമായും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിര്‍മിച്ച ഈ കേബിള്‍ കാര്‍ സംവിധാനം രാജ്യത്തു തന്നെ ആദ്യമായാണ് ഏര്‍പ്പെടുത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ലോകോത്തര നിലവാരത്തിലുള്ള സാഹസിക വിനോദവും പാറക്കെട്ടുകളുടെ സ്വാഭാവികതയും സംയോജിപ്പിക്കുന്ന ജടായു അഡ്വഞ്ചര്‍ പാര്‍ക്ക് ലോകമെങ്ങുമുള്ള സാഹസിക പ്രേമികളെ ആകര്‍ഷിക്കുന്നതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss