|    Jul 22 Sun, 2018 8:05 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജഗ്ഗി വാസുദേവിന്റെ നദീസംരക്ഷണ റാലി രാഷ്ട്രീയ തട്ടിപ്പ് : ഡോ. രാജേന്ദ്ര സിങ്

Published : 28th September 2017 | Posted By: fsq

 

കാസര്‍കോട്: നദീസംയോജനം നടന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ ദുരന്തമായിരിക്കുമെന്ന് പ്രശസ്ത ജലസംരക്ഷണപ്രവര്‍ത്തകനും മഗ്‌സസെ, സ്‌റ്റോക്ക്‌ഹോം വാട്ടര്‍പ്രൈസ് ജേതാവുമായ ഡോ. രാജേന്ദ്ര സിങ്. തേജസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  സദ്ഗുരു ജഗ്ഗി വാസുദേവ് നടത്തുന്ന നദീ സംരക്ഷണറാലി രാഷ്ട്രീയതട്ടിപ്പാണ്. ഇന്ത്യയില്‍ നദീസംയോജനമല്ല, നദികളുടെ തനിമ നിലനിര്‍ത്തിയുള്ള സംരക്ഷണമാണ് ആവശ്യം. സദ്ഗുരുവിന്റെ റാലി അടുത്തുവരുന്ന പൊതുതിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള രാഷ്ട്രീയ-മത-കോര്‍പറേറ്റ് കൂട്ടുകെട്ടിന്റെ ഭാഗമായി ഉണ്ടായതാണ്.  സദ്ഗുരുവിന് നദിയുടെ ശാസ്ത്രമോ മനുഷ്യന്റെ ചേതനകളെക്കുറിച്ചോ അറിയില്ല. ഇദ്ദേഹത്തിന്റെ റാലിക്ക് 40 കോടി മിസ്‌കോള്‍ ലഭിച്ചെന്ന് പറയുന്നത്  രാഷ്ട്രീയതന്ത്രമാണ്.  നദികള്‍ സംസ്ഥാന വിഷയത്തിലുള്‍പ്പെടുന്ന കാര്യമാണ്. ഒരു സംസ്ഥാനവും തങ്ങള്‍ക്ക് അധികം വെള്ളമുണ്ടെന്ന് പറയാന്‍ തയ്യാറാവില്ല. 44 വര്‍ഷം മുമ്പ് പഞ്ചാബില്‍ നദീസംയോജനം നടത്തിയത് ജനങ്ങള്‍ എതിര്‍ത്തിരുന്നു. 2019ലെ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മധ്യപ്രദേശിലെ കെന്‍ ഉത്തര്‍പ്രദേശിലെ ബട്വ എന്നീ നദികളെ സംയോജിപ്പിക്കാന്‍ 15,000 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. വന്‍തുക നീക്കിവച്ചത് അഴിമതി നടത്താന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss