|    May 24 Thu, 2018 7:11 pm
FLASH NEWS

ജഗദീഷ് ഷെട്ടാറുടെ തിരഞ്ഞെടുപ്പ് ഫലം കമ്മീഷന്‍ ശരിവെച്ചു

Published : 16th May 2018 | Posted By: G.A.G

ബംഗളുരു: കര്‍ണാടകയിലെ ഹൂബ്ലിധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നു ജയിച്ച ബിജെപി നേതാവ് ജഗദീഷ് ഷെട്ടാറുടെ തിരഞ്ഞെടുപ്പ് ഫലം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശരിവെച്ചു.  വോട്ടിങ് യന്ത്രത്തില്‍ ആകെ പോള്‍ ചെയ്തതിലും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന ഫലം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞുവച്ചിരുന്നു. ഹൂബ്ലി ധര്‍വാര്‍ദ് സെന്‍ട്രല്‍ മണ്ഡലത്തില്‍ 25354 വോട്ടിനാണ് ഷെട്ടാര്‍ വിജയിച്ചത്. തുടര്‍ന്ന് നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് അധികം വോട്ടുകള്‍ രേഖപ്പെടുത്തയതായി കണ്ടെത്തിയത്. എന്നാല്‍ അധികമായി കിട്ടിയ ഈ 207 വോട്ടുകള്‍ ഒഴിവാക്കിയാലും ഷെട്ടാറിന് 20,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടെന്ന് കാട്ടിയാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ഫലപ്രഖ്യാപനം.
മണ്ഡലത്തില്‍ അനധികൃതമായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പല പ്രവര്‍ത്തനങ്ങളും നടക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വോട്ടര്‍ പട്ടികയില്‍ നിന്ന് നിരവധി പേരുകള്‍ ഒഴിവാക്കുന്നതായും ആരോപണമുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss