|    May 29 Mon, 2017 2:13 am
FLASH NEWS

ജഗതി മരിച്ചെന്നു വ്യാജ വാര്‍ത്ത; സൈബര്‍ പോലിസ് കേസ്സെടുത്തു

Published : 28th November 2015 | Posted By: swapna en

jagathy'

തിരുവനന്തപുരം: പ്രശസ്ത സിനിമാ താരം ജഗതി ശ്രീകുമാര്‍ മരിച്ചുവെന്ന വ്യാജ വാര്‍ത്തയെ തുടര്‍ന്ന് സംഭവത്തില്‍  സൈബര്‍ പോലിസ് കേസെടുത്തു.

ജഗതി ശ്രീകുമാര്‍ ഹൃദയാഘാതം മൂലം മരിച്ചെന്നും അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്നു നടക്കുമെന്നുമായിരുന്നു വ്യാജ വാര്‍ത്ത.വാര്‍ത്ത ഒരു പ്രമുഖ മലയാളം പ്ത്രത്തിന്റെ പേരിലായിരുന്നു.

പത്രത്തിന്റെയും  ജഗതിയുടെ മകന്‍ രാജ്കുമാറിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പോലീസ് കേസെടുത്തു.

വാര്‍ത്ത പ്രചരിപ്പിക്കാന്‍ വേണ്ടി മനോരമയെ ദുരുപയോഗം ചെയ്തതിനാലാണ് മനോരമ കേസ് നല്‍കിയത്.വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day