|    Jun 23 Sat, 2018 2:12 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ജംഹൂറിയത്ത് ഓണ്‍ലൈന്‍ ചീഫ് എഡിറ്റര്‍ അറസ്റ്റില്‍

Published : 13th May 2017 | Posted By: fsq

 

ആങ്കറ: ജംഹൂറിയത്ത് പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിറ്റര്‍ ഒഗുസ് ഗുവനെ തുര്‍ക്കി പോലിസ് അറസ്റ്റ് ചെയ്തു. തെക്കന്‍ തുര്‍ക്കിയില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട ഡെനിസ്‌ലി പ്രവിശ്യയിലെ മുഖ്യ പ്രോസിക്യൂട്ടര്‍ മുസ്തഫ ആല്‍പറിന്റെ മരണവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരില്‍ ഗുവനെതിരേ അറസ്റ്റ് വാറന്റ് ഉണ്ടായിരുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. തന്നെ കസ്റ്റഡിയിലെടുത്തതായി വെള്ളിയാഴ്ച പുലര്‍ച്ചെ ഗുവന്‍ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം, അറസ്റ്റിനുള്ള കാരണം പോലിസ് വെളിപ്പെടുത്തിയിട്ടില്ലെന്നു ജംഹൂറിയത്തിന്റെ വെബ്‌സൈറ്റ് പ്രസ്താവനയില്‍ അറിയിച്ചു. ഭീകരബന്ധം ആരോപിച്ച് അറസ്റ്റിലായ ജംഹൂറിയത്തിന്റെ മാധ്യമപ്രവര്‍ത്തകരും ജീവനക്കാരുമായ 12 പേര്‍ നിലവില്‍ വിചാരണ നേരിടുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss