|    May 1 Mon, 2017 12:17 am
FLASH NEWS

ജംബോ ഡിസിസി കമ്മിറ്റികള്‍ ഇല്ലാതാവും: വി ഡി സതീശന്‍

Published : 17th November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസിസി പുനസ്സംഘടന ഉടനുണ്ടാവുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍. ഇതു സംബന്ധിച്ച് എഐസിസി നേതൃത്വവും സംസ്ഥാന നേതാക്കളും തമ്മില്‍ ആവശ്യമായ കൂടിയാലോചനകള്‍ നടത്തിക്കഴിഞ്ഞതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാഷ്ട്രീയകാര്യ സമിതിയിലെ 21 അംഗങ്ങള്‍ക്കു പുറമെ മറ്റു സംസ്ഥാന നേതാക്കളുമായും കേന്ദ്രനേതൃത്വം ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇതോടെ ജംബോ കമ്മിറ്റികള്‍ ഇല്ലാതാവുമെന്ന് കരുതുന്നു. ജംബോ കമ്മിറ്റികള്‍ മാറേണ്ടതാണെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അഴിമതിക്കുള്ള സാധ്യതകള്‍ തുറന്നിടുന്നതാണ് ലോക്കല്‍ ഓഡിറ്റ് ഫണ്ട് ഡയറക്ടറുടെ നടപടികളെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day