|    Sep 20 Thu, 2018 3:07 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ജംഇയ്യത്തുല്‍ ഉലമ വജ്രജൂബിലി സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Published : 26th January 2017 | Posted By: fsq

 

കൊല്ലം: ഏകീകൃത സിവില്‍ കോഡ് എന്ന ആശയം ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജംഇയ്യത്തുല്‍ ഉലമ വജ്രജൂബിലി ആഘോഷ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയവാഴ്ച സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം മുദ്രാവാക്യം ഉയര്‍ത്തി സംഘപരിവാരം രംഗത്തെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു മതത്തിന് മേല്‍ അടിച്ചേല്‍പിക്കാന്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ രാജ്യത്തെ ഒരുമ ശിഥിലമാക്കും. രാജ്യം ഭരിക്കുന്നത് ബിജെപിയാണെങ്കിലും തലപ്പത്ത് ആര്‍എസ്എസാണ്. മതങ്ങളിലുണ്ടാക്കേണ്ട പരിഷ്‌കാരങ്ങള്‍ സമുദായത്തിലുള്ളവര്‍ നടത്തണമെന്നും അടിച്ചേല്‍പിക്കുന്നത് വര്‍ഗീയസംഘര്‍ഷം ഉണ്ടാക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ അജണ്ടകളില്‍ നിന്ന് മാറിനിന്ന് നിലപാട് സ്വീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണം. എന്നാല്‍ പ്രധാനമന്ത്രി ഇതിനെ പിന്താങ്ങുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, മന്ത്രി കെ ടി ജലീല്‍, എന്‍ കെ പ്രേമചന്ദ്രന്‍ എംപി, എം മുകേഷ് എംഎല്‍എ, എം നൗഷാദ് എംഎല്‍എ പങ്കെടുത്തു. വൈകീട്ട് നാലിന് ആശ്രാമം മൈതാനിയില്‍ നിന്ന് ആരംഭിച്ച ഏക സിവില്‍ കോഡ് വിരുദ്ധ ശരീഅത്ത് സംരക്ഷണ റാലിയില്‍ ലക്ഷം പേര്‍ പങ്കെടുത്തു. പീരങ്കി മൈതാനിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് വി എം മൂസാ മൗലവി അധ്യക്ഷത വഹിച്ചു. കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി (ചെയര്‍മാന്‍, സ്വാഗതസംഘം), തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി (ജനറല്‍ കണ്‍വീനര്‍), പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി (സെക്രട്ടറി), തേവലക്കര അലിയാരുകുഞ്ഞ് മൗലവി (ഖജാഞ്ചി), അഡ്വ. കെ പി മുഹമ്മദ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss